ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ ജന്മദിനം ദേശീയോദ്ഗ്രഥന ദിനമായി ആചരിച്ചു
കോഴിക്കോട്:ജനസംഘ സ്ഥാപകൻ ഡോ: ശ്യാമപ്രസാദ് മുഖർജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി.ജില്ലാ കമ്മറ്റി ചിന്മയാഞ്ജലി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കേന്ദ്ര പെട്രോളിയം ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ശ്യാമപ്രസാദ് മുഖർജിയുടെ ഛായാചിത്രത്തിന് മുന്നിൽ സുരേഷ് ഗോപി പുഷ്പാർച്ചന നടത്തി.കേന്ദ്ര മന്ത്രിയായി കോഴിക്കോട്ടെത്തിയ സുരേഷ് ഗോപിയെ ജില്ലാ കമ്മറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ എന്നിവർ ചേർന്ന് ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ […]


