Tag: MT ramesh

Politics

രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ മേയർ ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കും: എം.ടി.രമേശ്

കോഴിക്കോട്:നഗരപ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ട് നാളേറെയായിട്ടും പരിഹാരം കാണാൻ സാധിക്കാത്ത നഗരസഭാ ഭരണകൂടം തികഞ്ഞ പരാജയമാണെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതെ അഖിലേന്ത്യാ പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് മേയർക്കും ഭരണകക്ഷി അംഗങ്ങൾക്ക് ഏറെ താൽപര്യമുള്ളതെന്നും നഗരത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ മേയർ ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും എം.ടി.രമേശ് പറഞ്ഞു. കുടിവെള്ള പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷന് മുന്നിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ സത്യഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു […]

General Politics

കുടിവെളളപ്രശ്നം രൂക്ഷം; കോർപ്പറേഷൻ ഓഫീസിന് മുന്നിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംടി രമേശിന്റെ സത്യഗ്രഹം

കോഴിക്കോട്: നഗരത്തിലെ കുടിവെളളപ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് കോർപറേഷൻ ഓഫീസിന് മുന്നിൽ എൻഡിഎ സ്ഥാനാർത്ഥി എം.ടി.രമേശ് സത്യാഗ്രഹം നടത്തുമെന്ന് ബിജെപി ജില്ലാപ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അറിയിച്ചു. നഗരത്തിലെ പല മേഖലകളിലും കുടിവെള്ളം കിട്ടിയിട്ട് നാളുകള്‍ ഏറെയായി. ചിലയിടങ്ങളില്‍ മാസങ്ങള്‍ക്കു മുമ്പെ തന്നെ കുടിവെള്ളം മുട്ടി. ഇടയ്ക്കുവരും ഇടയ്ക്ക് പോകും. ഈ അവസ്ഥയാണ് നഗരം നേരിടുന്നത്. വെള്ളം കിട്ടാതായതുകാരണം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം മുടങ്ങി. മെഡിക്കല്‍ കോളജ്, കോവൂര്‍, ഉമ്മളത്തൂര്‍, മഠത്തില്‍ മുക്ക്, പൊക്കുന്ന്, കോട്ടൂളി, മീമ്പാലക്കുന്ന്, കുതിരവട്ടം, പുതിയറ, മാറാട് […]

Politics

കോഴിക്കോട് ശക്തമായ ത്രികോണ പോരാട്ടം

കോഴിക്കോട് എൻഡിഎയും എൽ ഡി എഫും തമ്മിലാണ് മത്സരമെന്നും എൻ ഡിഎയുടെ കരുത്തുറ്റ നാല് സ്ഥാനാർത്ഥികളിൽ ഒരാൾ കോഴിക്കോട്ടെ എംടി രമേശാണെന്ന ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജന്റെ പ്രസ് താവനയിലുണ്ട് കോഴിക്കോട് ലോക് സഭാ മണ്ഡലത്തിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചിത്രം ശക്തമായ ത്രികോണ മത്സരമാണ് കോഴിക്കോ നടക്കുന്നത്. ഇരുമുന്നണികളും മുസ്ലിം ന്യൂനപക്ഷ വോട്ടിനെ ലക്ഷ്യമിട്ടാണ് പ്രചരണം മുന്നോട്ട് കൊണ്ടു പോകുന്നതെങ്കിൽ കോഴിക്കോടിൻ്റെ വികസനപിന്നോക്കാവസ്ഥയും നരേന്ദ്രമോദി സർക്കാറിൻ്റെ പത്ത് വർഷത്തെ ഭരണ നേട്ടങ്ങളുമാണ് എൻ ഡി എയുടെ തെരഞ്ഞെടുപ്പ് […]

Politics

നിറത്തിന്റെ പേരില്‍ കലാകാരന്‍മാരെ മാറ്റിനിര്‍ത്തുന്നത് ദുഷിച്ച മനസ്സിന്റെ ഉടമകള്‍: എംടി രമേശ്

കോഴിക്കോട്: നിറത്തിന്റെ പേരില്‍ കലാകാരന്‍മാരെ മാറ്റിനിര്‍ത്തുന്നത് പൊതുസമൂഹത്തിന് അംഗീകരിക്കാനാവാത്തതാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി. രമേശ്. പതിനാറാം നൂറ്റാണ്ടിലാണ് അയിത്തവും മാറ്റിനിര്‍ത്തലുമുണ്ടായത്. എല്ലാ നൃത്തരൂപവും കറുപ്പിന്റെ അഴകിനെ വര്‍ണിക്കുന്നു. കറുപ്പിന്റെ പേരില്‍ കലാകാരന്‍മാരെ മാറ്റിനിര്‍ത്തുന്നവരുടെ മനസ്സിന്റെ ദുഷിച്ച മനോഭാവമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ നാട്യശാസ്ത്രമനുസരിച്ചുള്ള എല്ലാ നൃത്തരൂപവും ഉണ്ടായത് കറുത്തവര്‍ണത്തിന്റെ അടിസ്ഥാനത്തിലാണ്. അങ്ങനെയുള്ള നാട്ടില്‍ കറുപ്പിന്റെ പേരില്‍ ഒരാളെ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് മേനിനടിക്കുന്നയാളാണ്. പാര്‍ലമന്റ് […]

Politics

എൻഡിഎ സ്ഥാനാർഥി എം. ടി.രമേശ് കുന്നമംഗലം നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി

കോഴിക്കോട്: ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി എം. ടി.രമേശ് കുന്നമംഗലം നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ ഒളവണ്ണയിൽ നിന്ന് ആരംഭിച്ച പര്യടനം പുത്തൂർമഠം ,പെരുമണ്ണ, കുറ്റിക്കാട്ടൂർ, പെരുവയൽ, പ്രദേശങ്ങളിൽ വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികളെയും , പ്രമുഖ വ്യക്തികളെയും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. എൻ ഡി എ ഒളവണ്ണ ഏരിയ ഓഫീസും, പന്നിയൂർകുളം ബൂത്ത് ഓഫീസും എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് മാവൂരിലെത്തിയ എംടി രമേശ് സഹപ്രവർത്തകർക്കൊപ്പം ഗ്വാളിയോർ റയോൺസിലെ മുൻകാല തൊഴിലാളികളുമായി സംവദിച്ചു. തുടർന്ന് ചൂലൂരിലെ […]

Politics

ആവേശമായി നടക്കാവിലെ റോഡ് ഷോ

കോഴിക്കോട്:ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലതലത്തില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോ നഗരത്തില്‍ ആവേശമായി. നടക്കാവിലെ കേളപ്പജി പ്രതിമയില്‍ മാല ചാര്‍ത്തി പുഷ്പാര്‍ച്ചന നടത്തി ആരംഭിച്ച റോഡ് ഷോ കലാരൂപങ്ങളും വാദ്യമേളങ്ങളുമായി എരഞ്ഞിപ്പാലത്ത് സമാപിച്ചു. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.പി.സുരേഷ്, പി.രമണി ഭായ്, സതീഷ് പാറന്നൂര്‍, സരിത പറയേരി,മഹിളമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ്, ജില്ല സെക്രട്ടറിമാരായ പ്രശോഭ് കോട്ടുളി , അനുരാധ തായാട്ട്, ടി.രനീഷ്, ജില്ല വൈസ് പ്രസിഡന്റ് […]

Politics

തെരഞ്ഞെടുപ്പ് നേരിടാൻ എന്‍ഡിഎ സുസജ്ജം: കോഴിക്കോടും താമരവിരിയും; എംടി രമേഷ്

കോഴിക്കോട്: രാജ്യം മോദി ഗ്യാരന്റിയില്‍ ഹാട്രിക്കിന് ഒരുങ്ങുമ്പോള്‍ കേരളം പങ്കാളിയാകുമെന്ന് കോഴിക്കോട് മണ്ഡലം എൻ ഡി എ സ്ഥാനാര്‍ത്ഥി എംടി രമേശ് ആവര്‍ത്തിച്ചു. കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്ത് നിരവധി മണ്ഡലങ്ങളില്‍ എന്‍ ഡി എ വിജയിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നെങ്കിലും മാസങ്ങള്‍ക്കു മുന്‍പുതന്നെ എന്‍ ഡി എ കര്‍മ്മരംഗത്ത് ഉണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ കേരളപദയാത്രയോടെ നഗരവും ഗ്രാമവും ഒരുപോലെ പ്രവര്‍ത്തനസജ്ജമായി. പടിപടിയായ പ്രവര്‍ത്തനം കാഴ്ചവച്ചു. ബൂത്തുതലത്തിലും വീടുകള്‍ കയറിയും നേരത്തെ തന്നെ കര്‍മരംഗത്ത് ഉണ്ടായിരുന്നു. […]

Politics

കേരളത്തിലെ വ്യവസായങ്ങൾ തകർത്തത് ഇടത് വലതു മുന്നണികൾ; എം.ടി രമേശ്

രാമനാട്ടുകര:കേരളത്തിലെയും, വിശേഷിച്ച് കോഴിക്കോട്ടെയും വലുതും, ചെറുതുമായ മുഴുവൻ വ്യവസായങ്ങൾ അടച്ചു പൂട്ടിച്ചത് സി.പി.എം കോൺഗ്രസ്സ് മുന്നണികളാണെന്ന് എം.ടി.രമേശ് ആരോപിച്ചു. മത തീവ്രവാദ ദേശവിരുദ്ധ ശക്തികളെ വളർത്തുന്നതിലും, ഇവർ ഇരട്ടകളെപ്പോലെയാണെന്നും അദ്ദേപറഞ്ഞു.രാമനാട്ടുകരയിൽ സംഘടിപ്പിച്ച മണ്ഡലം റോഡ് ഷോ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻ ചാർജ് എൻ.പി. രാമദാസ് , ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡണ്ട് ശശിധരൻ നാരങ്ങയിൽ എന്നിവർ ഒപ്പം ചേർന്നു. ബി.കെ.പ്രേമൻ, ടി. റനീഷ്, ഷിനു പിണ്ണാണത്ത്, കൃഷ്ണൻ പുഴക്കൽ, ശ്രീജിത്ത് കെ, ഷിംജീഷ് ടി.കെ, പ്രേമാനന്ദൻ […]

General Politics

കോംട്രസ്റ്റ് തീപ്പിടിത്തം: ഭൂമാഫിയകളുടെ പങ്ക് അന്വേഷിക്കണം; എം.ടി രമേശ്

കോഴിക്കോട്:കോംട്രസ്റ്റിലെ തീപ്പിടിത്തത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് എംടി രമേശ്. സിപിഎമ്മിന്റെ ബിനാമികളായ ഭൂമാഫിയയ്ക്കുവേണ്ടിയാണ് തീപ്പിടിത്തമുണ്ടാക്കിയത്.ചെറിയതീപ്പിടിത്തമുണ്ടായാല്‍ പോലും എത്തുന്ന ജില്ലാകലക്ടര്‍ എത്താതിരുന്നതും പൊലീസ് അന്വേഷിക്കാത്തതിനും കാരണം സിപിഎമ്മിനു പങ്കുള്ളതുകൊണ്ടാണ്. കോംട്രസ്റ്റ് നശിപ്പിച്ച് കൈക്കലാക്കാൻ ശ്രമിക്കുന്നതിന് പിറകില്‍ മന്ത്രി മുഹമ്മദ് റിയാസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരംകരീമും ഉള്‍പ്പെട്ട ലോബിയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഒപ്പുവച്ച നിയമം നടപ്പാക്കാതിരിക്കാന്‍ വേണ്ടി വളഞ്ഞവഴിയിലൂടെ ചില ആളുകള്‍ നടപ്പാക്കിയതാണ് തീപ്പിടിത്തം. ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, കെ.നാരായണൻ മാസ്റ്റർ, ടി.വി.ഉണ്ണിക്കൃഷ്ൻ, ടി.രനീഷ്, സി.പി.വിജയ കൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

General

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗത്തോട് സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനുഷ്യത്വ വിരുദ്ധനിലപാട്: എംടി രമേശ്

കോഴിക്കോട്: പൗരത്വ നിയമം രാജ്യത്തെ ഒരു പൗരനും എതിരല്ലെന്നിരിക്കെ നിയമത്തെ സംബന്ധിച്ച് വേണ്ടത്ര ബോധ്യമില്ലാത്ത മുസ്ലീം സമൂഹത്തില്‍ ഭീതിജനിപ്പിച്ച് ഭൂരിപക്ഷ സമൂഹവുമായി കലാപത്തിന് സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുകയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംടി രമേശ്. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഹീനമായ ശ്രമത്തില്‍ നിന്നും ഈ നേതാക്കള്‍ പിന്‍മാറണം. അതുണ്ടാക്കുന്ന അസ്വാസ്ഥ്യങ്ങള്‍ക്ക് ഉത്തരവാദികള്‍ അവര്‍ മാത്രമായിരിക്കുമെന്നും എംടി പറഞ്ഞു. പരത്വഭേദഗതി നിയമം ഈ രാജ്യത്ത് ജീവിക്കുന്ന ഒരു പൗരനും ബാധകമല്ലാതിരിക്കെ മുസ്ലീം വിരുദ്ധമാക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറുപടി പറയണം. […]

Nano News  @2026. All Rights Reserved.