Tag: MT ramesh

Politics

നിയമസഭയിലും കോടതിയിലും കള്ളം പറഞ്ഞത് കെ.കരുണാകരൻ: എം.ടി.രമേശ്

അടിയന്തിരാവസ്ഥയുടെ ഇരുണ്ട കാലഘട്ടങ്ങളിൽ കേരളത്തിൽ കോടിയ മർദ്ദനങ്ങൾക്ക് നേതൃത്വം നൽകിയത് കെ.കരുണാകരനായിരുന്നു.രാജൻ കൊലക്കേസ്സിൽ ഇന്ദിരാഗാന്ധിക്കനുകൂല നിലപാട് സ്വീകരിക്കുന്നതിനായ് കെ.കരുണാകരൻ കോടതിയിലും നിയമസഭയിലും കള്ളം പറയാൻ തയ്യാറായതെന്നും സംഘപരിവാർ പ്രസ്ഥാനങ്ങളിലെ നിരവധി പേരെ കൽതുറുങ്കിലടച്ച് പീഡിപ്പിച്ചിട്ടും യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ പെരുമാറിയ കെ.കരുണാകരനെ മഹത്വവത്ക്കരിക്കാൻ കേരള ജനത തയ്യാറാവില്ലെന്നും ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെ കളിപ്പാട്ടമായി ഉയര്‍ത്തിചിത്രീകരിക്കുവാനാണ് കോൺഗ്രസ്സ് പാർലിമെൻ്റിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഭരണഘടനയെ പ്രാണവായു പോലെ സംരക്ഷിക്കുന്ന നിലപാടാണ് മോദിയും,ബിജെപിയും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. കോൺഗ്രസ്സിൻ്റെ […]

Politics

കോൺഗ്രസ്സും സിപിഎമ്മും ബിജെപിയെ മതേതരത്വം പഠിപ്പിക്കണ്ട: എംടി രമേശ്

കോഴിക്കോട്: മതേതരത്വമെന്നത് ആരുടേയും കുത്തകയല്ലെന്നും, ഏറ്റവും വലിയ മതേതര വാദിയാണ് നരേന്ദ്ര മോദിയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ സിപിഎമ്മിനും, കോൺഗ്രസ്സിനും ബോധ്യമാവുമെന്നും കോഴിക്കോട് ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി എംടി രമേശ്. കോൺഗ്രസ്സും സിപിഎമ്മും ബിജെപിയെ മതേതരത്വം പഠിപ്പിക്കണ്ടെന്നും എംടി രമേശ് വ്യക്തമാക്കി. ജാതിയ്ക്കും, മതത്തിനും അതീതമായി എല്ലാവര്ക്കും തുല്യമായി സമ്പത്ത് വിതരണം ചെയ്യുന്നവരാണ് എൻഡി എ യും, നരേന്ദ്ര മോദിയും. ഇവിടെ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി സമ്പത്ത് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നവരാണോ,എല്ലാവർക്കും തുല്യമായി […]

Politics

യുഡിഎഫ് വോട്ട് തേടുന്നത് കേന്ദ്രസർക്കാർ പദ്ധതികളുടെ പേരിൽ; എം.ടി രമേശ്

കോഴിക്കോട്: യുഡിഎഫ് സ്ഥാനാർത്ഥി വോട്ട് തേടുന്നത്, കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചു കൊണ്ടാണെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം എൻ.ഡിഎ സ്ഥാനാർത്ഥി എംടി രമേശ്. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന വികസനങ്ങളാണ് യുഡിഎഫ് സ്ഥാനാർത്ഥി ജനങ്ങൾക്ക് മുൻപിൽ വയ്ക്കുന്നതെന്നും എം ടി രമേശ് ആരോപിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് വികസനം, റെയിൽവേ സ്റ്റേഷൻ വികസനം, തുടങ്ങി കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെടുകയാണ് യുഡിഎഫ് . കോൺഗ്രസിന്റെ വികസന പത്രികയിലും […]

Politics

മോദിയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ കോഴിക്കോട് തയ്യാറാകണം: എം ടി രമേശ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ കോഴിക്കോട്ടെ ജനങ്ങൾ തയ്യാറാകണമെന്ന് എൻഡിഎ സ്ഥാനാർത്ഥി എംടി രമേശ്. 2014ലും 2019ലും മോദിക്കെതിരെ വോട്ട് രേഖപ്പെടുത്തിയിട്ട് എന്തു നേടാൻ കഴിഞ്ഞെന്നും എം ടി രമേശ് ചോദിച്ചു. കോഴിക്കോട് മോദിക്കെതിരെ മുഖം തിരിച്ചപ്പോഴും നരേന്ദ്ര മോദി ഈ നാടിനെ ചേർത്തുപിടിച്ചു. കോഴിക്കോട് റെയിൽവേ വികസനം, ദേശീയപാതയുടെ വികസനം മെഡിക്കൽ കോളജിന്റെ വികസനം ഇതെല്ലാം ഇതിന് ഉദാഹരണമാണ്. പരാജയപ്പെട്ടവർക്ക് ഒപ്പം ഇനിയും നിൽക്കണമോ എന്ന് നിങ്ങൾ ആലോചിക്കണം. 15 വർഷക്കാലം […]

Politics

മാവൂർ ഗ്വാളിയർ റയോൺസ് പൂട്ടിച്ചത് എളമരം കരീമിന്റെ നേതൃത്വത്തിൽ; സിപിഎം ഇപ്പോൾ നടത്തുന്നത് വ്യാജ പ്രചാരണം; എം ടി രമേശ്

കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ ഫാക്ടറികളിൽ ഒന്നായിരുന്ന മാവൂർ റയോൺസ് അടച്ചു പൂട്ടിച്ചതിന് പിന്നിൽ എളമരം കരീമും, സിപിഎമ്മും ആണെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം എൻഡി എ സ്ഥാനാർഥി എം ടി രമേശ്. മാനേജുമെന്റുമായി സിഐടിയു- സിപിഎം , മുസ്ലിം ലീഗ് നേതാക്കൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ആണ് ഫാകറ്ററി പൂട്ടിയതെന്നും, എന്നാൽ ഇപ്പോൾ എളമരം കരീമിന്റെ നേതൃത്വത്തിൽ നുണ പ്രചാരണം നടക്കുകയാണെന്നും എം ടി രമേശ് ആരോപിച്ചു. ഗ്വാളിയോർ റയോൺസ് അടച്ചു പൂട്ടിയത് കഴിഞ്ഞ നൂറ്റാണ്ടിലൊന്നുമല്ല. […]

Politics

മുഖ്യമന്ത്രി ബിജെപിയുടെ മുന്നേറ്റം ഭയക്കുന്നു; കടന്നാക്രമണത്തിന് പിന്നിൽ തിരിച്ചറിവ്: എം ടി രമേശ്

കോഴിക്കോട്: ബിജെപിയുടെ ജയസാധ്യത തിരിച്ചറിഞ്ഞത് കൊണ്ടാണ് മുഖ്യമന്ത്രി ബിജെപിയെ കടന്നാക്രമിക്കുന്നതെന്നും, ബിജെപിയുടെ സാധ്യതകളെ പിണറായി വിജയൻ ഭയപ്പെടുകയാണെന്നും, കോഴിക്കോട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം ടി രമേശ്. തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കടുക്കുമ്പോൾ കെപിസിസി അധ്യക്ഷനും, പ്രതിപക്ഷ നേതാവുമെല്ലാം ബിജെപിക്കെതിരെ തിരിയുകയാണ്. ബിജെപി വലിയൊരു ശക്തിയൊന്നും അല്ലെങ്കിൽ എന്തിനാണ് ഇവർ ബിജെപിയെ അക്രമിക്കുന്നെതെന്നും എംടി രമേശ് ചോദിച്ചു. ഇരു മുന്നണികൾക്കും, ബിജെപിയുടെ ശക്തിയെക്കുറിച്ചും, സാധ്യതയെക്കുറിച്ചും ബോധ്യമുണ്ടെന്നും എംടി രമേശ് കൂട്ടിച്ചേർത്തു. വലിയ മുന്നേറ്റം നരേന്ദ്ര മോദിയുടെ വികസനപ്രവർത്തനങ്ങൾക്കനുകൂലമായി […]

Politics

പാളയം മാർക്കറ്റ് പൊളിക്കാനുള്ള നീക്കം സദുദ്ദേശപരമല്ല: എം ടി രമേശ്

കോഴിക്കോട്: പാളയം മാർക്കറ്റ് പൊളിക്കാനുള്ള നീക്കം സദുദ്ദേശപരമല്ലെന്ന് എൻഡി എ കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി എംടി രമേശ്. പാളയം മാർക്കറ്റ് നവീകരിക്കേണ്ടത് പാളയം മാർക്കറ്റ് അവിടെ നിന്നും മാറ്റിക്കൊണ്ടാവരുത്. പുതിയ കോഴിക്കോട് സൃഷ്ടിക്കേണ്ടത് പഴയതെല്ലാം പൊളിച്ചു കളഞ്ഞു കൊണ്ടാവരുതെന്നും എംടി രമേശ് വ്യക്തമാക്കി പുതിയ കോഴിക്കോട് എന്ന് പറയുന്നത് പഴയതിനോടെല്ലാം ഗുഡ് ബൈ പറയുന്നതല്ല. പഴയതിനെയെല്ലാം പുതുക്കാൻ വേണ്ടിയിട്ടുള്ള പരിശ്രമം ആണുണ്ടാവേണ്ടതെന്നും എംടി രമേശ് പറഞ്ഞു.സൗത്ത് മണ്ഡലത്തിലെ പര്യടനത്തിനിടയിൽ പാളയത്ത് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു […]

General

ശ്യാംനാഥിനെ സുരക്ഷിതമായി തിരിച്ചെത്തിക്കും; ഉറപ്പ് നൽകി എംടി രമേശ്

കോഴിക്കോട്: ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഉണ്ടായിരുന്ന കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി ശ്യാംനാഥിനെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് ഉറപ്പ് നൽകി എംടി രമേശ്. വെള്ളിപ്പറമ്പിലെ വീട്ടിൽ നേരിട്ടെത്തിയ അദ്ദേഹം, ശ്യാം നാഥിന്റെ അച്ഛൻ വിശ്വനാഥനെയും അമ്മ ശ്യാമളയെയും കണ്ട് സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി സംസാരിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള എല്ലാ ശ്രമങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും എംടി ഉറപ്പു നൽകി. കാലാവസ്ഥ മോശമായതിനാൽ കപ്പൽ തുറമുഖത്തേക്ക് അടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാലാണ് […]

Politics

ഈ വിഷു രാഷ്ട്രീയ മാറ്റത്തിനു മുന്‍പുള്ള ആഘോഷം: വിഷുവാശംസകള്‍ നേര്‍ന്ന് എം.ടി രമേശ്

കോഴിക്കോട്: വിഷുവിന് പത്തുനാള്‍ കഴിഞ്ഞാല്‍ രാജ്യം വലിയൊരു ആഘോഷത്തിനുള്ള അടയാളം രേഖപ്പെടുത്തും. ഈ വിഷു എന്‍ഡിഎയെ സംബന്ധിച്ച് കേരളത്തില്‍ ഒരു മാറ്റത്തിന്റെ വിഷുവാണ്. ഈസ്റ്ററും ചെറിയപെരുന്നാളും കഴിഞ്ഞുള്ള മറ്റൊരു ആഘോഷം. വര്‍ണത്തിന്റെയും വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും ആഘോഷം. എന്നും പ്രഭാതങ്ങളില്‍ നന്‍മകളെ കണികണ്ടുണരാനുള്ള ആഘോഷദിനം. ഈ ദിനം ഇത്തവണ മറ്റൊരു ആഘോഷത്തിന്റെ തയ്യാറാടുപ്പുകൂടിയാണ്. മോദിയുടെ ഗാരന്റി കേരളത്തിലും നടപ്പാക്കാന്‍ ജനങ്ങള്‍ തയ്യാറെടുക്കുന്നതിനുള്ള മനസ്സൊരുക്കം. അഴിമതിയും സാമ്പത്തിക തട്ടിപ്പുമെല്ലാം പൊട്ടിത്തകർന്ന് മലയാള മനസ്സില്‍ പ്രതീക്ഷയുടെ വര്‍ണവും ഐശ്വര്യത്തിന്റെ വെളിച്ചവും നന്‍മയുടെ […]

Local News Politics

കോഴിക്കോട് മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കണം: എം ടി രമേഷ്

കോഴിക്കോട്: മെഡിക്കൽ കോളജിലെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് എൻഡിഎ സ്ഥാനാർത്ഥി എംടി രമേശ്. ലക്ഷകണക്കിന് ജനങ്ങളുടെ ആശ്രയ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളജിൽ മതിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിൽ സംസാരിക്കുകയായിരുന്നു എം ടി രമേശ്. കേന്ദ്ര സർക്കാർ കോടിക്കണക്കിന് രൂപ കേരളത്തിലെ മെഡിക്കൽ കോളേജുകളുടെ വികസനത്തിനായി അനുവദിച്ചിട്ടും ഇത് കൃത്യമായി പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. കേരളത്തിലെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും […]

Nano News  @2026. All Rights Reserved.