Tag: MT ramesh

Local News Politics

ആതുരശുശ്രൂഷകര്‍ ആരാച്ചാര്‍മാരാവുന്നു: എം.ടി.രമേശ്

കോഴിക്കോട് : ആതുരശുശ്രൂഷകര്‍ ആരാച്ചാര്‍മാരാവുന്ന കാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കാണുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു.തുടർച്ചയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടാകുന്ന ചികിത്സ പിഴവിനെതിരെ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ.സജീവന്‍ നടത്തുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം ടി രമേഷ്.കോഴിക്കോട് മെഡിക്കൽ കോളേജിന്റെ അനാസ്ഥയ്ക്കെതിരെയും ചികിത്സാപിഴവിനെതിരെയും ഒരുപാട് സമരങ്ങൾ ഈ മെഡിക്കൽ കോളേജിൽ ഇതിനുമുൻപും നടന്നിട്ടുണ്ടെന്ന് സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എം ടി രമേശ് പറഞ്ഞു. ഓരോ പ്രാവശ്യവും […]

Politics

മുനമ്പം മോഡൽ സമരമുഖം വയനാട്ടിൽ തുറക്കും; സമരത്തിന് ബിജെപി നേതൃത്വം നൽകും: എം ടി രമേശ്

മാനന്തവാടി : മുനമ്പം മോഡൽ സമരമുഖം വയനാട്ടിൽ തുറക്കുമെന്നും, അതിന് ബി.ജെ.പി നേതൃത്വം നൽകുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. തലപ്പുഴയിൽ വഖഫ് നോട്ടിസ് ലഭിച്ച നാട്ടുകാരെ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിനൊപ്പം സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫിന്റെ നിയമവിരുദ്ധ അവകാശവാദങ്ങൾക്ക് പിന്തുണ നൽകുകയാണ് സംസ്ഥാന സർക്കാർ. വഖഫ് ബോർഡിന് ഒപ്പം നിന്ന് സിപിഎമ്മും കോൺഗ്രസ്സും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. വിലകൊടുത്ത് വാങ്ങിയ സ്വന്തം ഭൂമിയിൽ, നികുതിയടച്ച് നിയമപരമായി ജീവിക്കുന്ന […]

General Politics

എഡിഎമ്മിന്റെ മരണം: സര്‍ക്കാര്‍ നിലപാട് മനുഷ്യത്വരഹിതം: എംടി രമേശ്

കോഴിക്കോട്: കണ്ണൂരില്‍ എഡിഎം കെ.നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് മനുഷ്യത്വരഹിതമാണെന്ന് എംടി രമേശ്. എഡിഎമ്മിന്റെ മരണം കൊലപാതകമായി കണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് എതിരെ പ്രേരണ കുറ്റം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവരുടെ നിലപാടാണ് മരണത്തിലേക്ക് നയിച്ചത് എന്നതിനാല്‍ പ്രേരണകുറ്റം ചുമത്തി കേസെടുണം. പകരം ഒളിഞ്ഞും തെളിഞ്ഞും ദിവ്യയെ ന്യായീകരിക്കുന്ന സമീപനമാണ് സിപിഎമ്മം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് ഈ […]

General Politics

ദിവ്യയാണ് കൊലപാതകി, സി.പി.എം കൂട്ടുപ്രതിയും: എം.ടി.രമേശ്

കോഴിക്കോട്:കണ്ണൂർ എ.ഡി.എം നവീൻ ബാബു സി.പി.എം ഭീകരതയുടെ ഇരയാണ്. ഉദ്യോഗസ്ഥരാകെ സി.പി.എം പ്രവർത്തകരുടെ അടിമകളായിരിക്കണമെന്ന ധാർഷ്ട്യത്തിന് വഴങ്ങാതിരുന്നതാണ് നവീൻ ബാബു ചെയ്ത കുറ്റം.ആ ഉദ്യോഗസ്ഥനെ പി.പി ദിവ്യ കൊലപ്പെടുത്തുകയായിരുന്നു. ദിവ്യ തോജോവധം ചെയ്ത ഉദ്യോഗസ്ഥൻ്റെ ആത്മഹത്യയുടെ പൂർണ ഉത്തരവാദിത്തം അവർക്കു മാത്രമാണെന്ന്‌ ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ ദിവ്യക്ക് അർഹതയില്ല. അവരുടെ രാജി സി.പി.എം ആവശ്യപ്പെടണം, കൂടാതെ ദിവ്യയ്ക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുക്കാൻ പൊലീസ് തയാറാകണം. പൊലീസ് […]

General

കോര്‍പറേഷന്‍ ഉടമസ്ഥതയിലുളള ഭൂമി തര്‍ക്കഭൂമിയാക്കുന്നു: എം.ടി.രമേശ്

കോഴിക്കോട്: കോർപ്പറേഷൻ ഉടമസ്ഥതയിലുളള ഭൂമി കൈവശപ്പെടുത്താൻ വഖഫ് ബോർഡ് നടത്തുന്ന തെറ്റായ അവകാശവാദത്തിന് ഭരണ പ്രതിപക്ഷങ്ങൾ കൂട്ടുനിൽക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കിഴക്കേ നടക്കാവിലെ തര്‍ക്കഭൂമിയാണെന്ന് പറയുന്ന കോര്‍പറേഷന്‍റെ ക്വാട്ടേഴ്സുകളും, അംഗന്‍വാടിയും നിലനിന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കേ നടക്കാവിലെ 35 സെന്റ് ഭൂമിക്കാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ കോർപ്പറേഷൻ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. കോർപ്പറേഷൻ നികുതി അടച്ചുവരുന്ന കോർപ്പറേഷൻ ഭൂമി […]

Politics

യുവമോർച്ച ജില്ലാ കമ്മറ്റി നേതൃത്വനേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം കോട്ടപ്പറമ്പ് ആശുപത്രിയിൽ എം.ടി.രമേശ് നിർവഹിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളു ടെ ഭാഗമായി സെപ്റ്റംബർ 17മുതൽ ഒക്ടോബർ 2വരെ നടക്കുന്ന സേവാ പാക്ഷികത്തിന് ജില്ലയിൽ തുടക്കമായി. യുവമോർച്ച ജില്ലാ കമ്മറ്റി നേതൃത്വനേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം കോട്ടപ്പറമ്പ് ആശുപത്രിയിൽ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണന് രക്തദാന സിർട്ടിഫിക്കറ്റ് നൽകി നിർവഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വികെ.സജീവൻ , ജില്ലാ ജന. സെക്രട്ടറി എം.മോഹനൻ മാസ്റ്റർ, ഉപാധ്യക്ഷ വിജയലക്ഷ്മി ടീച്ചർ, ആശുപത്രി […]

police &crime Politics

ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരായി പി വി അൻവർ എംഎൽഎ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഞെട്ടിക്കുന്നത്: എം ടി രമേശ്

കോഴിക്കോട്:ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരായി പി വി അൻവർ എംഎൽഎ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അങ്ങേയറ്റം ഞെട്ടിക്കുന്നതും ഗൗരവം ഉള്ളതും ആണെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും എഡിജിപിയും ചേർന്നുകൊണ്ട് ഒരു വലിയ ക്രിമിനൽ സംഘത്തിന് നേതൃത്വം കൊടുക്കുകയാണെന്നും, ആ ക്രിമിനൽ സംഘം ആണ് കേരളത്തിലെ എല്ലാ കുറ്റകൃത്യങ്ങളും നടത്തുന്നത് എന്നുമാണ് പി വി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഇതിനെ സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി […]

General

ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മന്ത്രിമാർ സന്ദർശിക്കണം: എം ടി രമേശ്

വിലങ്ങാട്‌:ഉരുൾപൊട്ടലിൽ വിറങ്ങലടിച്ച് നിൽക്കുന്ന വിലങ്ങാട് മന്ത്രിമാർ സന്ദർശിക്കണമെന്നും നാശനഷ്ടം സംഭവിച്ചവർക്ക് ഉടൻ അടിയന്തിര ധനസഹായം നൽകണമെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങളുടെയും ഭക്ഷണത്തിൻ്റെയും ലഭ്യത ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിലങ്ങാട് ദുരിത ബാധിത പ്രദേശത്തെ ക്യാമ്പുകളും, ഉരുൾപൊട്ടൽ ഉണ്ടായ അടിച്ചിപ്പാറയും സംഘം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.വി കെ സജീവൻ ജില്ല ജനറൽ സെക്രട്ടറി എം മോഹനൻ , സംസ്ഥാന സമതി അംഗങ്ങളായ […]

Politics

അഴിമതി നിയമനങ്ങളുടെ ഏകജാലകം മന്ത്രി മുഹമ്മദ് റിയാസ്:എം.ടി.രമേശ്

കോഴിക്കോട്: പി.എസ്.സി കോഴ വിവാദത്തെ തുടർന്ന് പ്രമോദ് കോട്ടൂളിയെ എന്തിന് പുറത്താക്കിയെന്ന് സി.പി.എം വെളിപ്പെടുത്തണം. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ പി.എസ്.സി. നിയമനം നടത്തുവാൻ സാധിക്കാത്ത സാഹചര്യത്തിൽ ഓഫീസിലെ പ്രമുഖന് വേണ്ടിയാണ് പ്രമോദ് കോട്ടൂളി സ്വകാര്യ വ്യക്തിയിൽ നിന്നും പണം വാങ്ങിയത് ഇക്കാരണത്താലാണ് പ്രേമോദ് കോട്ടൂളിയെ പാർട്ടി പ്രാഥമിക അംഗത്തിൽ നിന്നും പുറത്താക്കിയത്. അല്ലെങ്കിൽ ഏത് കേസിലാണ് പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തത് എന്ന് സി.പി.എം വ്യക്തമാക്കണമെന്നും അഴിമതി നിയമനങ്ങളുടെ ഏകജാലകം മന്ത്രി മുഹമ്മദ് റിയാസ് ആണെന്നും ബി.ജെ.പി.സംസ്ഥാന ജനറൽ […]

Politics

വികസനോന്മുഖ ജനകീയ ബജറ്റ്: എം.ടി.രമേശ്

സമഗ്രമെന്ന് ഒറ്റവാക്കിൽ ഈ ബജറ്റിനെ വിശേഷിപ്പിക്കാൻ സാധിക്കും.അടിസ്ഥാന സൗകര്യ വികസനം,വ്യവസായ – വാണിജ്യ മേഖലകളുടെ വളർച്ച,ആരോഗ്യ-വിദ്യഭ്യാസ രംഗത്തെ മുന്നേറ്റം എന്നിവ ലക്ഷ്യംവച്ചുള്ള ഈ ബജറ്റ് രാജ്യത്തിൻ്റെ സമഗ്രവികസനം  ലക്ഷ്യംവച്ച് ദീർഘവീക്ഷണത്തോടെ അവതരിപ്പിച്ചിട്ടുള്ളതാണ്.യുവാക്കളുടെയും നവസംരംഭകരുടെയും ഉന്നമനം ലക്ഷ്യംവച്ച് നൈപുണ്യ വികസന പദ്ധതികളും ഒപ്പം നവസംരംഭങ്ങൾ ആരംഭിക്കുന്നതിനായുള്ള മുദ്രാവായ്പ പരിധി ഉയർത്തിയതും പ്രതീക്ഷനൽകുന്നതാണ്. രാജ്യത്തിൻ്റെ നട്ടെല്ലായ കാർഷിക മേഖലയ്ക്കും കർഷകർക്കും പ്രത്യേക ഊന്നൽ ബജറ്റിലുണ്ട്.കാൻസർ മരുന്നിനുള്ള കസ്റ്റംസ് ഡ്യൂട്ടി കുറച്ചതും ആശ്വാസകരമാണ്.രാജ്യത്തിൻ്റെ നികുതി വരുമാനം ഉയർത്താനും അതേസമയം സാധാരണക്കാരൻ്റെ നികുതിഭാരം […]

Nano News  @2026. All Rights Reserved.