LatestPolitics

സപ്ലൈകോ സ്തംഭനം ഒഴിവാക്കണം;അഡ്വ.വി.കെ.സജീവൻ


ഉളള്യേരി: സപ്ലൈക്കോ സ്തംഭനം ഒഴിവാക്കി മുഴുവൻ സബ്സിഡിയുളള അവശ്യസാധനങ്ങളും സപ്ലൈകോയിൽ ലഭ്യമാക്കാൻ സർക്കാർ സത്വര നടപടികൾ കൈക്കൊളളണമെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു.

രൂക്ഷമായ വിലക്കയറ്റത്തിനും,സപ്ലൈകോ സ്തംഭനത്തിനുമെതിരെ ബിജെപി മണ്ഡലം കമ്മറ്റി ഉള്ള്യേരി സപ്ലൈകോയിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിപണിയിൽ ഇടപെടാനോ, കൺസ്യൂമർ ഫെഡ് കർഷകർക്ക് നൽകാനുളള കുടിശ്ശിക തീർക്കാനോ,അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനോ സർക്കാരിന് സാധിക്കുന്നില്ല.വിവാദങ്ങളിലൂടെ രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ മുഖ്യപ്രതിപക്ഷത്തിന് ജനഹിതം പ്രതിഫലിപ്പിക്കാനാകുന്നില്ല.ഉപഭോക്താക്കളുടെ നിരന്തര അന്വേഷണവും,അഭ്യർത്ഥനയും മാനിച്ച് സാധനങ്ങൾ ഇല്ലെന്ന് ബോർഡിൽ എഴുതിയറിയിച്ച സപ്ലൈകോ ജീവനക്കാരനെതിരെയുളളസസ്പെൻഷൻ നടപടി പരിഹാസ്യമാണെന്നും സജീവൻ പറഞ്ഞു.

ഉള്ളിയേരി മണ്ഡലം പ്രസിഡണ്ട്‌ സുഗീഷ് കൂട്ടാലിടയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബിജെപി ജില്ല സെക്രട്ടറി ഷൈനി ജോഷി, രാജേഷ് കായണ്ണ,ശോഭ രാജൻ, രാജേഷ് പുത്തഞ്ചേരി, രാജേന്ദ്രൻ കുളങ്ങര, സോമൻ നമ്പ്യാർ, ശാന്ത പി കെ കെ ഭാസ്കരൻ,ചോയി മാഷ്,തുടങ്ങിയവർ സംസാരിച്ചു.

ഷിബു ജോർജ്,ബാബു വടക്കയിൽ ഷൈനേഷ്, പിങ്കി പ്രകാശ്,പവിത്രൻ മാസ്റ്റർ, സന്തോഷ്‌ നരിക്കിലാട്ട്, ഗോപി ആലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി


Reporter
the authorReporter

Leave a Reply