GeneralPolitics

കേരളത്തിന് എയിംസ് ലഭിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് ; സി. കൃഷ്ണകുമാര്‍

Nano News

പാലക്കാട്: കേരളത്തിന് എയിംസ് ലഭിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ആരോപിച്ചു.
മറ്റു സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച ഭൂമി ലഭ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി സമര്‍പ്പിച്ച് എയിംസ് നേടിയെടുക്കുമ്പോള്‍, കഴിഞ്ഞ 10 വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് വ്യക്തമായ നിര്‍ദേശം സമര്‍പ്പിച്ചിട്ടില്ല. പാലക്കാടിന് എയിംസ് നേടിയെടുക്കാന്‍ ജനകീയ കൂട്ടായ്മ ഉണ്ടാക്കിയപ്പോള്‍ അത് ബഹിഷ്‌കരിച്ച പാര്‍ട്ടിയാണ് സിപിഎം.

ജില്ലയ്ക്ക് അര്‍ഹതപ്പെട്ട എയിംസ് നേടിയെടുക്കാന്‍ രാഷ്ട്രീയം മറന്ന് ഒന്നിച്ചുനില്‍ക്കാന്‍ സിപിഎം തയ്യാറാണോയെന്നും സി .കൃഷ്ണകുമാര്‍ ചോദിച്ചു. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് നിര്‍മാണം പത്തുവര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തത് പിണറായി സര്‍ക്കാരിന്റെ കഴിവുകേടുകൊണ്ടാണ്. ഇത്പൂര്‍ത്തിയാക്കാനുള്ള നടപടിയെടുപ്പിക്കാനാണ് എന്‍.എന്‍. കൃഷ്ണദാസും സിപിഎം ജില്ലാ നേതൃത്വവും ശ്രമിക്കേണ്ടത്.
2008 ല്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടി മുറിക്കുമ്പോള്‍ നോക്കുകുത്തിയായി നിന്ന് ജനങ്ങളെ വഞ്ചിച്ച ജനപ്രതിനിധിയായാണ് അന്നത്തെ എംപി കൃഷ്ണദാസിനെ പാലക്കാട്ടുകാര്‍ വിലയിരുത്തുന്നത്.

എയിംസിന് വ്യക്തമായ പദ്ധതി കേന്ദ്രത്തിനു സമര്‍പ്പിക്കാതെയും, ആലോചനയില്‍ പോലുമില്ലാത്ത റെയില്‍വേ ഡിവിഷന്‍ വിഭജനത്തിന്റെ പേരിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ജനങ്ങള്‍ തിരിച്ചറിയുമെന്നും കൃഷ്ണകുമാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.


Reporter
the authorReporter

Leave a Reply

error: Content is protected !!