Thursday, September 19, 2024
LatestPolitics

രൂക്ഷമായ വിലക്കയറ്റം; ബിജെപി സപ്ലൈകോ ഓഫീസുകളിലേക്ക് മാർച്ച് നടത്തും:അഡ്വ.വി.കെ.സജീവൻ


കോഴിക്കോട്: രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ബിജെപി സപ്ലൈ കോ  ഓഫീസുകളിലേക്ക് മാർച്ച് നടത്തും.വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന കേരള ജനതയ്ക്ക് കൈത്താങ്ങായി പദ്ധതികൾ പ്രഖ്യാപിക്കുകയോ
വിലക്കയറ്റം പിടിച്ച് നിർത്താൻ പൊതു വിപണികളിൽ ഇടപെടുകയോ ചെയ്യാത്ത പിണറായി സർക്കാറിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ ജില്ലാ നേതൃയോഗത്തിലാണ് തീരുമാനമെടുത്തത്.ഓണം അടുത്ത് എത്തിയിട്ടും സപ്ലൈ ക്കോയിലോ- മാവേലി സ്റ്റോറി ലോ അവശ്യ സാധനങ്ങർ കിട്ടാനില്ല.കേരളത്തിലെ അവശ്യ സാധനങ്ങളുടെ വില വാണം പോലെ കുതിച്ചുയരുന്നു.വിലക്കയറ്റം പിടിച്ച് നിർത്താൻ സപ്ലൈക്കോയിലും മാവേലി സ്‌റ്റോറിലും സാധനങ്ങൾ ഉടനെ എത്തിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടികൾ കൈക്കൊളളണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.ആഗസ്റ്റ് 18ന് ജില്ലയിലെ മുഴുവൻ സപ്ലൈകോ ഓഫീസുകളിലേക്കും മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്നും വി.കെ.സജീവൻ അറിയിച്ചു.

Reporter
the authorReporter

Leave a Reply