Nano News
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
Monday, October 5, 2026
Nano News
Nano News
Nano News
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
GeneralLocal NewsPolitics

സതീഷ് കുറ്റിയില്‍ മെമ്മോറിയൽ സാമൂഹിക സേവന പുരസ്കാരം അഡ്വ. വി കെ സജീവന്

Reporter
ReporterDecember 8, 2024No comment
posted on Dec. 08, 2024 at 3:24 pmDecember 8, 2024
Nano News

കോഴിക്കോട്: പൊതുപ്രവര്‍ത്തകന്‍,സിനിമ നിര്‍മ്മാതാവ്,സംവിധായകന്‍,സംരംഭകന്‍,എസ്എന്‍ഡിപിയോഗം സിറ്റി യൂണിയന്‍ സെക്രട്ടറി,ബിഡിജെഎസ് കോഴിക്കോട് ജില്ലാ ട്രഷറര്‍ എന്നീ നിലകളില്‍ സാമൂഹ്യ രംഗത്ത് നിറഞ്ഞ് നിന്നിരുന്ന ദിവംഗതനായ സതീഷ് കുറ്റിയിലിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തുന്ന പ്രഥമ പൊതുപ്രവർത്തകർക്കുള്ള (മികച്ച പൊതുപ്രവര്‍ത്തകന്‍)അവാർഡിന് അഡ്വ.വി.കെ.സജീവന്‍ അര്‍ഹനായി.ഇരുപത്തയ്യായിരം രൂപയും പ്രശംസാ പത്രവും അടങ്ങിയതാണ് അവാര്‍ഡ്.

മൂന്ന് പതിറ്റാണ്ടായി കേരളത്തിൻ്റെ സാമൂഹികമണ്ഡലത്തിൽ അഡ്വ. വി.കെ സജീവൻ നൽകിയ അമൂല്യമായ സംഭാവനകളും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനകീയവിഷയങ്ങളില്‍ ഇടപെട്ട പൊതുപ്രവര്‍ത്തകന്‍ എന്നതും പരിഗണിച്ചാണ് പുരസ്കാര നിർണ്ണയ സമിതി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. കൗമാര കാലഘട്ടം മുതൽ തൻ്റെ പ്രദേശത്ത് സാമൂഹിക സേവനമാരംഭിച്ച അദ്ദേഹം മാഹി കോളേജിലെ പഠനവേളയിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. തൻ്റെ വിദ്യാർത്ഥി ജീവിതത്തിൽ നിരവധി വിദ്യാർത്ഥി സമരങ്ങൾക്ക് നേതൃത്വം നൽകിയ വി കെ സജീവൻ പിന്നീട് എൽ.എൽ.ബി പഠനം പൂർത്തിയാക്കുകയും അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിക്കുകയും ചെയ്തു.

പഠനത്തോടൊപ്പം സാമൂഹിക പ്രവർത്തനവും ഒരുപോലെ കൊണ്ടു പോയ അദ്ദേഹം യുവമോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും പിന്നീട് ബി.ജെ.പി സംസ്ഥാന വക്താവായും സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു.നിലവില്‍ ബിജെപി കോഴിക്കോട് ജില്ലാപ്രസിഡന്‍റ് ആണ്.
കുറ്റ്യാടി,തലശ്ശേരി നിയമസഭമണ്ഡലങ്ങളില്‍ മത്സരിക്കുകയും ന്യൂനപക്ഷ സമൂഹത്തിൻ്റെ പോലും പിന്തുണആര്‍ജ്ജിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുകയും കേരളത്തിൻ്റെ രാഷ്ട്രീയ മണ്ഡലത്തിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. അഭിഭാഷക ജീവിതത്തിൽ ശോഭയാർന്ന പ്രകടനം കാഴ്ച്ച വെച്ച അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി വടകര പാർലിമെൻ്റിലേക്ക് രണ്ട് തവണ മത്സരിക്കുകയും മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കുകയും ചെയ്തു.

കൃത്യമായ മാസ്റ്റർ പ്ലാനില്ലാതെയും പാരിസ്ഥിതിക ദോഷങ്ങള്‍ പരിഗണിക്കാതെയും കേരളത്തെ വെട്ടി മുറിച്ച് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ വേണ്ടി സ്ഥലമേറ്റെടുപ്പിനായി പാവപ്പെട്ട ജനങ്ങളുടെ വീട്ടിലും പറമ്പിലും മഞ്ഞക്കുറ്റികൾ സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചപ്പോള്‍ കേരളത്തില്‍ ആദ്യമായി മഞ്ഞക്കുറ്റികള്‍ പിഴുതെറിയാന്‍ നേതൃത്വം നല്‍കി ജനങ്ങളിൽ ആത്മവിശ്വാസം പകരുകയും കേരളത്തിലുടനീളം സർക്കാർ അനധികൃതമായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ പിഴുതെറിയപ്പെടുകയും ചെയ്യുകയുണ്ടായി.പൗരത്വഭേദഗതി നിയമം വിവാദമായപ്പോള്‍ തന്‍റെ നേതൃത്വത്തില്‍ നടത്തിയ ഏകതായാത്രയിലൂടെ ആര്‍ക്കും പൗരത്വം നഷ്ടപ്പെടില്ലെന്നും നഷ്ടപ്പെടുകയാണെങ്കില്‍ അവരുടെ കൂടെ ഞാനുണ്ടാകുമെന്നും പ്രഖ്യാപിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാന്‍ നടത്തിയ മുന്നേറ്റം ശ്രദ്ധേയമായിരുന്നു.

സാമൂഹിക മേഖലയിൽ തുടർച്ചയായി ഇടപെടലുകൾ നടത്തി കൊണ്ടിരുന്ന അഡ്വ. വി കെ സജീവൻ തൻ്റെ നേതൃത്വത്തിൽ ഡോ. എ പി ജെ അബ്ദുൾ കലാം ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ ആരംഭിച്ച് വിദ്യാഭ്യാസ സാംസ്ക്കാരിക മേഖലയിൽ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നു.കൂടാതെ വടകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭാരതീയം സേവാ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയാണ്.

അടുത്തമാസം കോഴിക്കോട് വെച്ച് നടത്തുന്ന ചടങ്ങില്‍ അവാര്‍ഡ് കൈമാറും.
പത്രസമ്മേളനത്തില്‍ അവാര്‍ഡ് ജൂറി കമ്മറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ കെ.ടി.ജയശങ്കര്‍,ജൂറി അംഗങ്ങളായ ഡോഃസി.ശ്രീകുമാര്‍,കെ.എം.ബഷീര്‍,ടി.കെ.സുധാകരന്‍,കോര്‍ഡിനേറ്റര്‍ മഞ്ജുഹരി എന്നിവര്‍ പങ്കെടുത്തു.

Tags:Adv. V. K. SajeevanSatish Kuttiyil Memorial Social Service Award
previous article

എംപിയുടെ ബന്ധുവായ സിപിഎം പ്രവർത്തകന് കോളേജിൽ നിയമനം; എംകെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ് കോൺഗ്രസ്‌ പ്രവർത്തകർ

next article

ദുരിതകാലത്തിന് നേരിയ ആശ്വാസം, ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും

Reporter
the authorReporter
All posts byReporter
Leave a reply

Leave a Reply Cancel reply

You Might Also Like

LatestPolitics

ഇതുവരെ ഭരിച്ചതുപോലെ തുടർന്ന് ഭരിക്കാൻ മോഡിക്ക് ഇനി സാധിക്കില്ല; ബിനോയ് വിശ്വം.

ReporterOctober 4, 2026
LatestPolitics

മതപരമായ കാര്യങ്ങൾ പറയേണ്ടത് മത നേതാക്കൾ; രാഷ്ട്രീയക്കാർ രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞാൽ മതി;കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളാതെ ഐ എൻ എൽ

ReporterSeptember 2, 2026
LatestPolitics

സിപിഐ ദേശീയപ്രക്ഷോഭം; സമരവളണ്ടിയർമാർക്ക് ഉജ്വല യാത്രയയപ്പ് ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് ഭരണകൂടത്തെ ഇന്ത്യൻ ജനത പരാജയപ്പെടുത്തും: പന്ന്യൻ രവീന്ദ്രൻ

ReporterAugust 28, 2026
LatestPolitics

‘വർഷത്തിൽ 3 LPG ഗ്യാസ് സിലിണ്ടർ സൗജന്യം; പരന്തൂർ എയർപോർട്ട് പദ്ധതി ഉപേക്ഷിച്ചു’; വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് വിജയ് സർക്കാർ

ReporterAugust 24, 2026





Contact SEO Expert Kerala

Recommended For You

LatestPolitics

ഇതുവരെ ഭരിച്ചതുപോലെ തുടർന്ന് ഭരിക്കാൻ മോഡിക്ക് ഇനി സാധിക്കില്ല; ബിനോയ് വിശ്വം.

ReporterOctober 4, 2026
ChramamCinemaLatest

നടി സാവിത്രി ശ്രീധരന് ആദരാഞ്ജലികൾ

ReporterSeptember 23, 2026
Latestpolice &crime

മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റക്കാരൻ; നാല് വർഷം തടവും പിഴയും ശിക്ഷ

ReporterSeptember 17, 2026
Latest

സംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി,വിവിധ ജില്ലകളിൽ പുതിയ കളക്ടർമാർ

ReporterSeptember 11, 2026
Latest

നാളെ ബാങ്ക് ജീവനക്കാർ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു.

ReporterSeptember 10, 2026
AchievementLatest

റിസർജ് ഇന്ത്യ ഫൗണ്ടേഷന് ഇൻഫോസിസ് സ്പ്രിംഗ്ബോർഡിന്റെ അംഗീകാരം

ReporterSeptember 10, 2026
HealthLatest

ഹെമറ്റോളജിചികിത്സ വൻ മുന്നറ്റപാതയിൽ. ഡോ. എം. ബി. അഗർവാൾ.

ReporterSeptember 10, 2026
CRIMELatest

റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരിയുടെ ബാഗ് കവർന്ന കേസിൽ പ്രതി പിടിയിൽ

ReporterSeptember 10, 2026
ChramamLatest

നാടിനെ കണ്ണീരിലാഴ്ത്തി വീരജവാന്‍ മിഥിലാജിന് ഔദ്യോഗിക ബഹുമതികളോടെ വിട

ReporterSeptember 10, 2026
Nano News

ABOUT US

A team of experinced hands are behind the screen of nanonewsonline.com. Our aim is to flood correct and fruitful information to the audince in a fastest urgency. We do not promote negative and sensational news culture. Instead, pumping of what it will be benefitful for society is our mission.

Contact Us

© Copyright 2021

  • Privacy Policy