Saturday, January 25, 2025
Latest

റോട്ടറി കാലിക്കറ്റ്‌ സൺറൈസ് ഭാരവാഹികൾ ചുമതലയേറ്റു


കോഴിക്കോട് :  റോട്ടറി കാലിക്കറ്റ് സൺറൈസ് 2023 – 24 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു. മലബാർ പാലസിൽ നടന്ന ചടങ്ങിൽ മുൻ റോട്ടറി ഡിസ്ട്രിക് ഗവർണർമാരായ ഡോ: രാജേഷ് സുഭാഷ്,  ശ്രീധരൻ നമ്പ്യാർ എന്നിവർ വിശിഷ്ടാ തിഥികൾ ആയിരുന്നു. ചടങ്ങിൽ എഞ്ചിനീയർ ആനന്ദമണി അധ്യക്ഷം വഹിച്ചു.
പുതിയ ഭാരവാഹികൾ : ധനേഷ് സി വേണുഗോപാൽ (പ്രസിഡൻറ്) , ആർക്കിടെക്റ്റ് നൗഫൽ സി ഹാഷിം(വൈസ് പ്രസിഡന്റ്), റിനേഷ് കെ (സെക്രട്ടറി), സജീഷ് ജോർജ് (ജോയിൻറ് സെക്രട്ടറി),  സൈജു ലാൽ (ട്രഷറർ).
 ചടങ്ങിൽ വിവിധ  സേവന മേഖലകളിലായി 12 ഓളം പദ്ധതികൾക്കു തുടക്കം കുറിച്ചു. നിയുക്ത പ്രസിഡണ്ട്‌  ശ്രീ ഇബ്രാഹിം പാലശ്ശേരി
സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് ഗവർണർ അൻസുരാജ് പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി. റോട്ടറി ജില്ലാ ഭാരവാഹികളായവിജയ് ലുല്ല,  അനിൽകുമാർ ,  ഉദയഭാനു , അഡ്വ വി.പി രാധാകൃഷ്ണൻ , ഡോ:ദീഷ്മ രാജേഷ് എന്നിവർ സംസാരിച്ചു. റാഫി പി ദേവസ്യ (പ്രസിഡൻറ് കാലിക്കറ്റ് ചേമ്പർ) , സരിത റിജു (പ്രസിഡൻറ് ബി എൻ ഐ), സുജിത്ത്കുമാർ (പ്രസിഡൻറ് കാലിക്കറ്റ് മാനേജ്മെൻറ് അസോസിയേഷൻ) എന്നിവർ ആശംസകൾ നേർന്നു.

Reporter
the authorReporter

Leave a Reply