Latest

സേവനത്തിന്റെ സുവർണ്ണ ജൂബിലിയിൽ ഡാരിയസ് മാർഷലിന് റോട്ടറി കാലിക്കറ്റ് ബീച്ചിന്റെ ആദരവ് ; മാർഷൽ റോട്ടറി ഫൗണ്ടേഷന് ഇത് വരെ നൽകിയത് 17,000 ഡോളർ


കോഴിക്കോട് : അര നൂറ്റാണ്ട് കാലം റോട്ടറിയിൽ സേവനമനുഷ്ഠിച്ചതിന് മുൻ ഡിസ്ട്രിക്റ്റ് ഗവർണറായിരുന്ന ഡാരിയസ് മാർഷലിന് റോട്ടറി കാലിക്കറ്റ് ബീച്ചിന്റെ ആദരവ് . റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ പ്രമോദ് നായനാർ മുഖ്യതിഥിയായി. റോട്ടറി പ്രവർത്തകർക്ക് മാതൃകയാണ് ഡാരിയസ് മാർഷലെന്ന് പ്രമോദ് നായനാർ പറഞ്ഞു. റോട്ടറി ഫൗണ്ടേഷനിലേക്ക് 17,000 ഡോളർ ഇതിനകം ഡാരിയസ് മാർഷൽ സംഭവന ചെയ്തതായി അദ്ദേഹം ഓർമ്മപ്പെടുത്തി. ദി ഗെയ്റ്റ് വെ ഹോട്ടലിൽ നടന്ന ചടങ്ങിൽ റോട്ടറി കാലിക്കറ്റ് ബീച്ച് പ്രസിഡന്റ് ബിപിൻ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇലക്റ്റ് ഡോ. സേതു ശിവശങ്കർ ,മുൻ റോട്ടറി ഗവർണർ ഡോ. രാജേഷ് സുഭാഷ്, പി ഡി ജി ഡോ.സി എം അബൂബക്കർ , അസി. ഗവർണർ ക്യാപ്റ്റൻ ഹരിദാസ് , ഡി ഡി സി അഡ്വ വി പി രാധാകൃഷ്ണൻ , അഡ്വ. പി എം ഹാരിസ്, എം പ്രകാശ്, സി എം പ്രദീപ് കുമാർ , പ്രജിത്ത് ജയപാൽ, കെറ്റി മാർഷൽ , റോട്ടറി കാലിക്കറ്റ് ബീച്ച് സെക്രട്ടറി ദിനേശ് നടരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ ഡാരിയസ് മാർഷലിന്റെ 89 ആം ജന്മദിനവും ആഘോഷിച്ചു. വിവിധ റോട്ടറി ക്ലബ്ബുകളും പൊന്നാട അണിയിച്ച് അദ്ദേഹത്തെ ആദരിച്ചു.


Reporter
the authorReporter

Leave a Reply