Monday, November 4, 2024
Latest

സഹജീവികളോടുള്ള പ്രതിബദ്ധത പ്രകടമാക്കുന്നതിൽ ലോകത്തിന് ഭാരതം മാതൃക : ഗവർണർ അഡ്വ പി എസ് ശ്രീധരൻ പിള്ള


റോട്ടറി ഡിസ്ട്രിക്ട് 3204 ന്റെ ആഭിമുഖ്യത്തിൽ സത്യഭാമയ്ക്കും കുടുംബത്തിനും നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി

കോഴിക്കോട് : സഹജീവികളോടുള്ള പ്രതിബന്ധത അടിസ്ഥാനമാക്കിയാണ് ഒരു സമൂഹ വളരേണ്ടത് ഇതിന് ഭാരതം ലോകത്തിന് മാതൃകയാണെന്നും ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള . റോട്ടറി ഡിസ്ട്രിക്ട് 3204 ന്റെ ആഭിമുഖ്യത്തിൽ വേങ്ങേരിക്കാട്ടിൽ കാട്ടിൽ പറമ്പത്ത് സത്യഭാമയ്ക്കും കുടുംബത്തിനും നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. എല്ലാവർക്കും കയറിക്കിടക്കാൻ വീട് എന്ന ലക്ഷ്യത്തിലെത്തിലെത്താൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ട വേളയിൽ ഗാന്ധിജി പറഞ്ഞത് പൂർണ്ണമായും സ്വാതന്ത്ര്യം എന്നത് മിനിമം സൗകര്യം എല്ലാവർക്കും ലഭിക്കുമ്പോഴാണെന്നാണ്. ക്ഷേമ രാഷ്ടമാണ് ഭരണഘടനയിൽ ഉള്ളത് പക്ഷെ മിനിമം ആവശ്യങ്ങൾ നിർവ്വഹിക്കുമ്പോഴാണ് ക്ഷേമം രാഷ്ട്രം എന്ന് പറയാനും കഴിയുകയെന്ന് ഗവർണർ വ്യക്തമാക്കി. സമൂഹത്തിൽ കണ്ടെത്തലാണ് പ്രാധാന്യം. കണ്ടെത്തൽ പ്രക്രിയ കൊണ്ടാണ് സമൂഹം വളരേണ്ടത്. അർഹതപ്പെട്ടവരെ കണ്ടെത്തി വീട് വെച്ച് നൽകുന്നതാണ് മഹത്വം അത്തരം കാര്യങ്ങളിൽ റോട്ടറിയുടെ പങ്ക് ഏറെ വലുതാണെന്നും ഗവർണർ അഭിപ്രായപെട്ടു.

ചടങ്ങിൽ വീടിന്റെ താക്കോൽ അഡ്വ.പി എസ് ശ്രീധരൻ പിള്ള സത്യഭാമയ്ക്കും കുടുംബത്തിനും കൈമാറി. റോട്ടറി കാലിക്കറ്റ് സൗത്ത് പ്രസിഡന്റ് ഡോ. സനന്ദ് രത്നം അധ്യക്ഷത വഹിച്ചു. റോട്ടറി ഗവർണർ ഇലക്റ്റ് ഡോ. സേതു ശിവശങ്കർ ,ടി കെ രാധാകൃഷ്ണൻ , അസി. ഗവർണർ ദീപക് നായർ , വേങ്ങേരി നിറവ് സെക്രട്ടറി ഇ പി മോഹനൻ , അഡ്വ.വി പി രാധാകൃഷ്ണൻ , രാജരത്നം വൈദ്യർ തുടങ്ങിയവർ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply