Art & CultureLatest

യാദേൻ സംഗീത സന്ധ്യയ്ക്ക് പത്ത് വർഷം; സംഗീത മഴയിൽ കോഴിക്കോട് നഗരം


കോഴിക്കോട് : 60 കളിലെയും 70 കളിലെയും ബോളിവുഡ് ഗാനങ്ങൾക്ക് ഇന്നും ആസ്വാദകർ ഏറെയാണ് . സംഗീത നഗരമെന്ന വിശേഷമുള്ള കോഴിക്കോട് പ്രത്യേകിച്ചും . ഹോളിവുഡ് ഇതിഹാസ ഗായകൻ മുഹമ്മദ് റഫിയുടെ ഗാനങ്ങൾക്ക് ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത ആരാധകരാണ് കോഴിക്കോടുള്ളത് എന്നതും ശ്രദ്ധേയം . പഴയ കാല ഹോളിവുഡ് ഗാനങ്ങളെ കോർത്തിണക്കി അവതരിപ്പിക്കുന്ന യാദേൻ സംഗീത വിരുന്ന് 10 വർഷം പിന്നിട്ടു. ഇതോടനുബന്ധിച്ച് യാദേൻ ടീം ന്റെ അമരക്കാരൻ ഗായകൻ അഷ്കറും സംഘവും ടാഗോർ ഹാളിൽ ശനിയാഴ്ച നാലു മണിക്കൂർ നീണ്ട യാദേൻ സംഗീത സന്ധ്യ അവതരിപ്പിച്ചത് സംഗീതാസ്വദകർക്ക് വേറിട്ടതായി. മുഹമ്മദ് റഫി, കിഷോർ, മുകേഷ്, ലതാ മങ്കേഷ്ക്കർ, യേശുദാസ് എന്നിവരുടെ സൂപ്പർ ഹിറ്റ് ഹിന്ദി ഗാനങ്ങൾക്ക് മാത്രമായുള്ള സംഗീത വേദിയായ യാദേൻ 10 വർഷം പിന്നിട്ടതിന്റെ ആഘോഷ ചടങ്ങ് മെർമ്മർ ഇറ്റാലിയ ചെയർമാൻ കെ വി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മുകേഷിന്റെ ഹിറ്റ് ഗാനമായ ജാനേ കഹാ പാടിയാണ് അഷ്കർ ഗാനാലാപനത്തിന് തുടക്കമിട്ടത്. പിന്നാലെ ഗോപിക മേനോൻ , കീർത്തന , ദീജു, സൗരവ് കിഷൻ എന്നിവർ വിവിധ ഗാനങ്ങളുമായി എത്തി. റഫിയുടെ ഗാനങ്ങൾ അതേ സ്വരമാധുര്യത്തോടെ അവതരിപ്പിച്ച് ശ്രദ്ധേയനായ സൗരവ് കിഷന്റെ ഗാനങ്ങൾ കാതോർക്കാൻ ഒരു വലിയ ആസ്വാദകർ എത്തുന്നത് പുതിയ ട്രെന്റായി മാറി. സൗരവ് കിഷൻ മുഹബ്ബത് സിന്ധ രഹത്താ ഹെ എന്ന ഗാനം പാടിയത് ആരാധകർക്ക് ആവേശമായി.

സത്യം ശിവം സുന്ദരം ആലപിച്ച് കീർത്തനയും രുപ് തെരാ മസ്താന ആലപിച്ച് ദീജുവും കയ്യടി നേടി. ആശാ ഭോസ് ലെ പാടിയ പർദേ മേ രഹനേ ദോ ….ഗോപിക മേനോൻ ആലപിച്ചപ്പോൾ സദസ്സിൽ കരഘോഷം ഉയർന്നു. 30 ഓളം ഗാനങ്ങൾ സംഗീതമഴയായി ഹാളിൽ പെയ്തിറങ്ങുമ്പോൾ ഹാളിന് പുറത്ത് അപ്രതീക്ഷിതമായി പെയ്ത മഴയും പെയ്ത് തോർന്നിരുന്നു.


Reporter
the authorReporter

Leave a Reply