Saturday, January 25, 2025
Art & CultureLatest

റഫി നൈറ്റ് ഡിസംബർ 24 ന് ബീച്ചിൽ റഫി മ്യൂസിയം 2023 ഡിസംബറിൽ ഒരുങ്ങും


കോഴിക്കോട് :അനശ്വര ബോളിവുഡ് ഗായകൻ മുഹമ്മദ് റഫിയുടെ 98 ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുഹമ്മദ് റഫി ഫൗണ്ടേഷന്റെ നേതൃത്ത്വത്തിൽ റഫി നൈറ്റ് ഡിസംബർ 24 ന് ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ബീച്ച് ഫ്രീഡ് സ്വകയർ വേദിയിൽ സംഘടിപ്പിക്കും. ഫൗണ്ടേഷൻ നടത്തുന്ന 11 ആം മത്തെ മ്യൂസിക്കൽ ഷോയാണിതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മുഖ്യ ഗായകരായി ബോളിവുഡ് പിന്നണി ഗായകനും പ്രശസ്ത സംഗീത സംവിധായകനുമായ ലക്ഷ്മി കാന്ത് – പ്യാരിലാൽ ഗ്രൂപ്പിലെ സ്ഥിരം ഗായകൻ മുഹമ്മദ് സലാമത്തും (മുബൈ), മുബൈയിൽ നിന്ന് തന്നെയുള്ള സംഗീത മലേക്കറും എത്തും.

സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ അംഗം കെ ബൈജു നാഥ് ഉദ്ഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ മുഖ്യതിഥിയാകും. റഫിയുടെ 100 ഗാനങ്ങൾ തുടർച്ചയായി ഒരു വേദിയിൽ ആലപിച്ച് റിeക്കാർഡ് നേടിയ കോഴിക്കോട് അഷറഫിനെ ആദരിക്കും. ഓർക്കസ്ട്രേഷൻ പപ്പനും സംഘവും നയിക്കും. ഇന്ത്യയിലാദ്യമായി റഫിയുടെ പേരിൽ ഒരു മ്യൂസിയം ഒരുങ്ങുന്നുണ്ട്. അരവിന്ദ് ഘോഷ് റോഡിന് സമീപം കോർപ്പറേഷൻ അനുവദിച്ച നാലര സെന്റ് സ്ഥലത്ത് 50 ലക്ഷം രൂപ ചിലവിൽ തയ്യാറാക്കുന്ന മ്യൂസിയം 2023 ഡിസംബറിൽ പൂർത്തിയാക്കുമെന്ന് മെഹറൂഫ് മണലൊടി പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ റഫി ഫൗണ്ടേഷൻ പ്രസിഡന്റ് മെഹറൂഫ് മണലൊടി , ജന. സെക്രട്ടറി എം വി മുർഷിദ് അഹമ്മദ്, വൈസ്. പ്രസിഡന്റ് മാരായ എൻസി അബ്ദുല്ലക്കോയ , നയൻ ജെ ഷാ, ട്രഷറർ മുരളീധരൻ ലൂമിനസ്, സെക്രട്ടറി എ പി മുഹമ്മദ് റഫി എന്നിവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply