Local News

പൂലാടിക്കുന്ന് ജല സംഭരണി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു


കോഴിക്കോട് : പൂലാടിക്കുന്നിൽ സ്ഥിതി ചെയ്യുന്ന ജലസംഭരണി കാരണം സമീപ വാസികളും സ്കൂൾ കുട്ടികളും അനുഭവിക്കുന്ന അപകട ഭീഷണിയെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തി 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ജല അതോറിറ്റി മലാപറമ്പ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സൺ കെ. ബൈജൂ നാഥ് നിർദ്ദേശം നൽകിയത്. ജൂലൈ 24 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ
നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും ജലസംഭരണിയുടെ തൂണുകൾ ദ്രവിച്ച് കഴിഞ്ഞു. ചുമരുകൾക്ക് വിള്ളൽ വീണു. 40 വർഷം പഴക്കമുണ്ട്. ജലസംഭരണിക്ക് സമീപം ചെറിയ കുട്ടികൾ പഠിക്കുന്ന സ്കൂളുണ്ട്. എലന്തൂർ പഞ്ചായത്തിൽ വെള്ളം നൽകാനാണ് സംഭരണി സ്ഥാപിച്ചത്. അവസാനം അറ്റകുറ്റപണി നടത്തിയത് 12 വർഷങ്ങൾക്ക് മുമ്പാണ്. സംഭരണിക്ക് സമീപം നിരവധി വീടുകളുമുണ്ട്. നാട്ടുകാർ നിരവധി തവണ ജല അതോറിറ്റിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ജല സംഭരണി പൊളിക്കണമെന്നാണ് ആവശ്യം. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.


Reporter
the authorReporter

Leave a Reply