Latest

പാൻ-ഇന്ത്യ റിയാലിറ്റി ഷോ ‘ബിഗ് പിച്ചർ’ ഉടൻ

Nano News

കോഴിക്കോട്: ഗാമൻ സ്പോർട്സ് ആൻഡ് എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ‘ബിഗ് പിച്ചർ’ എന്ന പാൻ-ഇന്ത്യ റിയാലിറ്റി ഷോ ഉടൻ ആരംഭിക്കും. സിനിമ നിർമ്മാണത്തിന്റെ നിയന്ത്രണം നേരിട്ട് പ്രേക്ഷകരുടെ കൈകളിലെത്തിക്കുന്ന ഈ ഷോ ജിയോഹോട്ട്സ്റ്റാറിൽ അഞ്ചു ഭാഷകളിൽ ഉടൻ സ്ട്രീമിംഗ് ആരംഭിക്കും.
15 ആഴ്ച നീളുന്ന ഈ ഷോയിൽ പ്രേക്ഷകർ തന്നെ കഥാകൃത്തുക്കളായും സംവിധായകരായും അഭിനേതാക്കളായും മാറി ഒരു ഫീച്ചർ സിനിമ നിർമ്മിക്കുന്നതാണ് പ്രത്യേകത. രാജ്യത്തുടനീളം നിന്നുള്ള കഥകളും ഓഡിഷനുകളും സംഗീതവും ഉൾക്കൊള്ളുന്ന “സ്റ്റാർബോർഡ്”യും മികച്ചവരെ തിരഞ്ഞെടുത്ത് സിനിമയുടെ രൂപരേഖ തയ്യാറാക്കുന്ന “മദർബോർഡ്”യും ഷോയുടെ പ്രധാന ഘടകങ്ങളാണ്.
സിനിമയെ വിലയിരുത്തുന്ന പ്രേക്ഷകർക്ക് അതിന്റെ യഥാർത്ഥ പ്രക്രിയ അനുഭവിക്കാൻ അവസരം നൽകുകയാണ് ‘ബിഗ് പിച്ചറെന്ന് ഗാമൻ സ്പോർട്സ് ആൻഡ് എന്റർടെയിൻമെന്റിന്റെ പ്രൊഡ്യൂസർ ആർ എ വി പറഞ്ഞു. മലയാളം പതിപ്പ് അവതരിപ്പിക്കുന്നത് നടൻ ഇന്ദ്രജിത് സുകുമാരനാണ്​. താൽപര്യമുള്ളവർക്ക് www. bigpitchure. in വഴിയോ മൊബൈൽ ആപ്പിലൂടെയോ രജിസ്റ്റർ ചെയ്യാം. ഓഡിഷനുകൾ ഏപ്രിൽ 30 മുതൽ കൊച്ചിയിലെ ഒബറോൺ മാളിൽ ആരംഭിക്കും.

https: //youtu. be/QdQ9Lk9uUdQ? si=cv–aO-6jrdB_RyJ


Reporter
the authorReporter

Leave a Reply