Thursday, December 5, 2024
LatestLocal News

“ഒരേയൊരു ഭൂമി” ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു


കോഴിക്കോട് :ലോക പരിസ്ഥിതി ദിനാചരണമായ ജൂൺ അഞ്ചിന്  ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം കോഴിക്കോട് സൗത്ത് ജില്ല “ഒരേയൊരു ഭൂമി” എന്ന സന്ദേശമുയർത്തി കൊണ്ട് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം ജില്ലാ കോഡിനേറ്റർ എം കെ ഫൈസൽ വൃക്ഷത്തൈ നട്ടുകൊണ്ട് പി വി.എസ് ഹയർ സെക്കൻഡറി സ്കൂൾ എരഞ്ഞിക്കലിൽ കോഴിക്കോട് ജില്ലാതല  ഉദ്ഘാടനം നിർവഹിച്ചു. കോർപ്പറേഷൻ കൗൺസിലർ സഫീന അധ്യക്ഷതവഹിച്ചു .പി ടി എ പ്രസിഡന്റ് അജിത് കുമാർ മുഖ്യാതിഥിയായി. പ്രിൻസിപ്പാൾ ശ്രീപ്രിയ ടീച്ചർ എൻഎസ്എസ് വളണ്ടിയർമാർക്ക്     വൃക്ഷത്തൈ വിതരണം ചെയ്തു. മാനേജ്മെന്റ് പ്രതിനിധി ശിവാദാസൻ   പി എൻഎസ്എസ് വളണ്ടിയർ മുഹമ്മദ് ഹിഷാം ആശംസകളർപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അനീഷ് കുമാർ സ്വാഗതവും എൻഎസ്എസ് വളണ്ടിയർ കൃപ ജി എസ് നന്ദിയും പറഞ്ഞു

Reporter
the authorReporter

Leave a Reply