കോഴിക്കോട്:അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള പോലീസ് അസോസിയേഷൻ,കേരളാപോലീസ് ഓഫീസർസ് അസോസിയേഷൻ കോഴിക്കോട് സിറ്റി കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ സിറ്റിയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും പോലീസ് യൂണിറ്റുകളിലും വൃക്ഷതൈ നടൽ നടത്തി.പരിപാടിയുടെ ജില്ലാ തല ഉത്ഘാടനം കമ്മിഷണർ ഓഫിസ് പരിസരത്ത് വൃക്ഷ തൈ നട്ടുകൊണ്ട് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ആമോസ് മാമ്മൻ നിർവഹിച്ചു.സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണർ എ.ഉമേഷ്, സംഘടന ഭാരവാഹികളായ വി.പി.പവിത്രൻ, സി.പ്രദീപ് കുമാർ, പി.ആർ.രഘിഷ്, ട്രാഫിക് ഇൻസ്‌പെക്ടർ എ.നസിർ എന്നിവർ പങ്കെടുത്തു. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജില്ലാ ആസ്ഥാനം, കൺട്രോൾ റൂം, വനിതാ സെൽ എന്നീ യൂണിറ്റുകളിലും വൃക്ഷ തൈ നട്ടു.