കോഴിക്കോട്:ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായ് ഭാരതീയ ജനതാ പാർട്ടി കർഷകരെ ആദരിച്ചു.പുതിയറ എസ്.കെ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന പരിപാടി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത കർഷകർക്ക് തെങ്ങിൻ തൈകളും വിതരണം ചെയ്തു. പരിസ്ഥിതി ദിനാചരണം ഏറ്റവും പ്രസക്തമാകുന്നത് കേരളത്തിലാണെന്ന് എം.ടി രമേശ് പറഞ്ഞു.കേരളത്തിൻ്റെ പരിസ്ഥിതിക്ക് വിനാശകാരണമാകുന്ന നടപടികളാണ് കേരള സർക്കാർ തുടരുന്നത്. കേരളം നേരത്തെ പരിസ്ഥിതി സൗഹൃദമായിരുന്നു. ഇപ്പോൾ അത് താളം തെറ്റി. എന്തുകൊണ്ടാണ് കേരളത്തിൻ്റെ കാലാവസ്ഥാ വ്യതിയാനത്തിൽ മാറ്റമുണ്ടായതെന്ന് വിലയിരുത്തേണ്ടതാണ്.കേരളത്തെ കേരളമാക്കി നിലനിർത്തിയിരുന്ന പച്ചപ്പടക്കം ഇല്ലാതായിരിക്കുകയാണ്.കേരളത്തി ൻ്റെ ജൈവ വൈവിദ്യവും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും എം.ടി രമേശ് കൂട്ടിച്ചേർത്തു.

ബി.ജെ.പി ജില്ലാ പ്രസിഡണ്ട് വി.കെ.സജീവൻ അധ്യക്ഷം വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സദാനന്ദൻ മാസ്റ്റർ.മഹിള മോർച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ.പാർട്ടി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് ,സംസ്ഥാന വക്താവ് സിന്ധു മോൾ,ജില്ലാ ജനറൽ സെക്രട്ടറിമാരായ എം. മോഹനൻ മാസ്റ്റർ, ഇ. പ്രശാന്ത് കുമാർ സെക്രട്ടറി പ്രശോഭ് കോട്ടൂളി എന്നിവർ സംബന്ധിച്ചു.