Latest

പിറന്നാൾ ദിനത്തിൽ പ്രവീഷ് കുഴിപ്പള്ളി പറന്നിറങ്ങിയത് കക്കാടത്ത് അമ്മയുടെ അനുഗ്രഹം തേടി

Nano News

കോഴിക്കോട്: പ്രമുഖ പ്രവാസി വ്യവസായി എം.എ യൂസഫലിക്കു ശേഷം ബേപ്പൂർ മിനി സ്റ്റേഡിയത്തിൽ ഹെലികോപ്ടറിൽ പറന്നിറങ്ങി പ്രവീഷ് കുഴിപ്പള്ളിയും കുടുംബവും.കാരണം മറ്റൊന്നുമല്ല പിറന്നാൾ ദിനത്തിൽ പെറ്റമ്മയേയും തറവാട്ട് അമ്മയായ കക്കാടത്ത് ഭഗവതിയെയും കാണാനാണ് അംബിക കൺസ്ട്രക്ഷൻസ് & കോൺട്രാകടേഴ്സ് സി.ഒ.എയായ പ്രവീഷ് കുഴിപ്പള്ളി എത്തിയത്.

എല്ലാ വർഷവും തൻ്റെ തറവാട് ക്ഷേത്രമായ കക്കാടത്ത് ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനായ് എത്താറുണ്ട്. ബിസ്നസ്സ് സബന്ധമായ തിരക്കിൽ റോഡ് മാർഗ്ഗം എത്താൻ വൈകുമെന്നതിനാലാണ് പ്രവീഷ് ഹെലികോപ്ടറിൽ വന്നത്.

ക്ഷേത്രത്തിലെ കലശം എഴുന്നള്ളത്ത് കാത്തുനിന്ന പ്രദേശവാസികൾക്കും മിനി സ്റ്റേഡിയത്തിൽ വന്നിറങ്ങിയ ഹെലികോപടർ കൗതുകമായി.

പ്രവീഷിനൊപ്പം ഭാര്യ അംബികയും മക്കളായ ഇഷാനിയും ഇഷാനും കുടുംബാംഗവും കേരള മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കക്കാടത്ത് ബൈജു നാഥിൻ്റെ മകനും ബംഗ്ലൂരുവിൽ ഓർത്തോ വിഭാഗത്തിൽ പി.ജി വിദ്യാർത്ഥിയുമായ ഡോക്ടർ അമൃത് കെ നാഥും ഉണ്ടായിരുന്നു. ബംഗ്ലൂരുവിൽ നിന്ന് കാലത്ത് 11 മണിക്ക് പുറപ്പെട്ട ഹെലികോപടർ 1 മണിയോടെയാണ് ബേപ്പൂരിലെത്തിയത്.

ഇടയിൽ ഇന്ധനം നിറയ്ക്കാൻ മൈസൂരിൽ ലാൻ്റ് ചെയ്തു. ക്ഷേത്ര ദർശ്ശനവും അമ്മയുടെ അനുഗ്രവും വാങ്ങി രണ്ട് മണിക്കൂറിനു ശേഷം തിരിച്ച് ബംഗ്ലൂരുവിലേക്ക് യാത്രയായി.


Reporter
the authorReporter

Leave a Reply