തിരുവനന്തപുരം : കേരള ബുക്സ് & എഡ്യുക്കേഷണൽ സപ്ളൈസ് ഏർപ്പെടുത്തിയ പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള സ്മാരക കഥാ പുരസ്കാരം ലതാലക്ഷ്മി യുടെ ചെമ്പരത്തി കഥാ സമാഹാരത്തിനും (DC ബുക്സ് ) കവിതാ പുരസ്കാരം സോഫിയ ഷാജഹാന്റെ മഞ്ഞിൻ ചിറകുള്ള വെയിൽ ശലഭം എന്ന കവിതാ സമാഹാരത്തിനും (മാക് ബത്ത് പബ്ളിഷേഴ്സ് ) സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. എ.ജി. ഒലീന സമ്മാനിച്ചു. 15001 രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് ഗുരുകുലം ബാബു രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്ന പുരസ്കാരങ്ങൾ തിരുവനന്തപുരം ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷനിൽ നടന്ന ചടങ്ങിൽ ഇരുവരും ഏറ്റുവാങ്ങി.
ജൂറി കമ്മിറ്റി ചെയർമാൻ ഫാദർ (ഡോ.) മാത്യൂസ് വാഴക്കുന്നം പ്രശസ്തി പത്രം കൈമാറി. പ്രൊഫ. വി.എൻ. മുരളി ഉദ്ഘാടനം ചെയ്തു.പുകസ ജില്ലാ സെക്രട്ടറി സി. അശോകൻ അദ്ധ്യക്ഷനായി. പുകസ സംസ്ഥാന സെക്രട്ടറി എ. ഗോകുലേന്ദ്രൻ, കേരള ബുക്സ് & എഡ്യൂക്കേഷണൽ സപ്ലൈസ് ചെയർ പേഴ്സൺ ജി. അരുണ പുരസ്കാര ജേതാക്കൾ എന്നിവർ പ്രസംഗിച്ചു.