എസി മിലാന്‍ അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ പന്തുരുട്ടാന്‍ കേരളത്തിന്റെ കുരുന്നുകള്‍ ഇറ്റലിക്കു പറന്നു
കോഴിക്കോട്: അണ്ടര്‍ 11 മിലാന്‍ കപ്പ് ടൂര്‍ണമെന്റില്‍ പന്തുരുട്ടാന്‍ കേരളത്തിന്റെ കുരുന്നുകള്‍ ഇറ്റലിയിലേക്കു പറന്നു. കേരളത്തിലെ എസി മിലാന്‍ അക്കാദമിയുടെ 12 കോച്ചിംഗ് സെന്ററുകളില്‍ പരിശീലനം നേടുന്ന 500 കുട്ടികളില്‍ നിന്ന് തെരഞ്ഞെടുത്ത 10 കുട്ടികളാണ് ഇന്നലെ ഇറ്റലിയിലേക്ക് വിമാനം കയറിയത്. ഷരണ്‍ കെ. ശങ്കര്‍ ക്യാപ്റ്റനായ ടീമില്‍ ഹിഷാം പി.വി, ഹനീഫ് ടി.വി, ബന്യാമിന്‍, റയാന്‍ റിച്ച്, മുഹമ്മദ് യാസീന്‍ യൂസഫ്, ലെമിന്‍ ജെയ്‌സല്‍, മാധവ് സന്ദീപ്, ശ്രീഹരി, മുഹമ്മദ് ഫാഹ്മിന്‍ സാദിഖ് എന്നിവര്‍ അംഗങ്ങളാണ്. എറണാകുളം, കോഴിക്കോട്, മലപ്പുറം, എടപ്പാള്‍, കൊണ്ടോട്ടി...