Latestpolice &crime

പോലീസിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ കുപ്രസിദ്ധ കുറ്റവാളികൾ പെരുവയലിൽ പിടിയിൽ

Nano News

കോഴിക്കോട് :പെരുവയലിൽ സ്വകാര്യ വില്ലയിൽ പ്രതികളെ പിടികൂടുന്നതിന് എത്തിയ പോലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. നാല് പോലീസുകാർക്ക് പരിക്ക്.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്.നേരത്തെ പാലക്കാട് ഒറ്റപ്പാലത്തെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി എഴുപത് കോടി മോചനദ്രവ്യം ആവശ്യപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് പാലക്കാട് എസ് ഐ ടി അംഗങ്ങൾ പെരുവയലിലെ
കൊടശ്ശേരി താഴത്തുള്ള സ്വകാര്യ വില്ലയിൽ എത്തിയത്.വില്ലയുടെ താഴത്തെ നിലയിലെമുറിയുടെ വാതിലിൽ മുട്ടിയ ഉടനെ പ്രതികൾക്ക് പോലീസാണെന്ന് മനസ്സിലായതോടെ
പോലീസിന് നേരെ സ്ഫോടക വസ്തുക്കൾ എറിയുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ആയിരുന്നു.
ഇതോടെ നാല് എസ്ഐടി അംഗങ്ങൾക്ക് പരിക്കേറ്റു.തുടർന്ന് മാവൂർ, കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി
പ്രതികളെ കീഴ്പ്പെടുത്തി.
സംഭവ സമയത്ത് അഞ്ചു പേരാണ് മുറിയിൽ ഉണ്ടായിരുന്നത് ഇതിൽ ഒരാൾ ഓടി രക്ഷപ്പെട്ടിട്ടുണ്ട് ഇയാളെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ രണ്ടാം പ്രതിയായ വിഷ്ണു സൽമാൻ, ആട് ഷമീർ, ഡേവിസ് ക ജാംസൺ എന്നിവരാണ് പിടിയിലായത്.
രണ്ടാഴ്ച മുമ്പാണ് അഞ്ച് പേരും പെരുവയൽ കൊടശ്ശേരി താഴത്തെ വില്ലയിൽ താമസം ആരംഭിച്ചത്.
നേരത്തെ നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായ നാല് പേരും
സംഭവസ്ഥലത്ത് പോലീസ്പരിശോധന നടത്തുന്നുണ്ട്.ഇവർ എങ്ങനെയാണ് പെരുവയൽ വില്ലയിൽ എത്തിയതെന്ന് പരിശോധനയും പോലീസ് ആരംഭിച്ചു.
കൂടാതെ ഇവരുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളുംപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.സ്ഫോടക വസ്തു വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി.


Reporter
the authorReporter

Leave a Reply

error: Content is protected !!