Politics

യുവമോർച്ച ജില്ലാ കമ്മറ്റി നേതൃത്വനേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം കോട്ടപ്പറമ്പ് ആശുപത്രിയിൽ എം.ടി.രമേശ് നിർവഹിച്ചു

Nano News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളു ടെ ഭാഗമായി സെപ്റ്റംബർ 17മുതൽ ഒക്ടോബർ 2വരെ നടക്കുന്ന സേവാ പാക്ഷികത്തിന് ജില്ലയിൽ തുടക്കമായി. യുവമോർച്ച ജില്ലാ കമ്മറ്റി നേതൃത്വനേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം കോട്ടപ്പറമ്പ് ആശുപത്രിയിൽ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണന് രക്തദാന സിർട്ടിഫിക്കറ്റ് നൽകി നിർവഹിച്ചു.


ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വികെ.സജീവൻ , ജില്ലാ ജന. സെക്രട്ടറി എം.മോഹനൻ മാസ്റ്റർ, ഉപാധ്യക്ഷ വിജയലക്ഷ്മി ടീച്ചർ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.പ്രമോദ്,
യുവമോർച്ച ജില്ലാ ജന.സെക്രട്ടറി അതുൽ പെരുവട്ടൂർ , സെക്രട്ടറി അഖിൽ നാളോംങ്കണ്ടി, ലിബിൻ കുറ്റ്യാടി,
വൈഷ്ണവേഷ്,മിഥുൻ, ഗോകുൽ വെള്ളയിൽ, ഹർഷ ഉണ്ണികുളം എന്നിവർ നേതൃത്വം നൽകി.
ആശുപത്രിയിലെ രക്തബാങ്ക് ജീവനക്കാരായ അമിത, സേഫ്രീന, രഞ്ജുഗി എന്നിവരും മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ.രമ്യ മുരളി, ബിജെപി സംസ്ഥാന കൗൺസിൽ അംഗം രമണി ഭായി, പ്രവീൺ ശങ്കർ , ശോഭ സുരേന്ദ്രൻ ,തുടങ്ങി നിരവധി പേർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply

error: Content is protected !!