Latest

എഴുത്തുകാരന്റെ അന്തസ്സും നിലപാടും ഉയർത്തിപ്പിടിച്ച എഴുത്തുകാരനാണ് എം ടി – ഡോ. കെ. ശ്രീകുമാർ 

Nano News

കോഴിക്കോട് : മലബാർ ക്രിസ്ത്യൻ കോളേജ് മലയാള ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വായനദിനാഘോഷവും എം ടി അനുസ്മരണവും നടത്തി.

എം ടി യുടെ ജീവചരിത്ര രചയിതാവായ ഡോ. കെ. ശ്രീകുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. എഴുത്തുകാരന്റെ അന്തസ്സും നിലപാടും ഉയർത്തിപ്പിടിച്ച എഴുത്തുകാരനാണ് എം ടി എന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ പ്രശ്നങ്ങളിൽ

എല്ലാ കാര്യത്തിലും ഇടപെടാതെ വേണ്ടിടത്ത് മാത്രം ഇടപെട്ട വ്യക്തിയായിരുന്നു അദ്ദേഹം എന്നും കൂട്ടിചേർത്തു. സാഹിത്യസവ്യസാചി : എം ടി യുടെ ബഹുമുഖ കർമമണ്ഡലങ്ങൾ എന്ന വിഷയത്തിൽ അനുസ്മരണഭാഷണം നടത്തുകയായിരുന്നു ശ്രീകുമാർ.

 

തുടർന്ന് അവതരണകവിതയും ഇന്ത്യൻ സമൂഹവും എന്ന വിഷയത്തിൽ എഴുത്തുകാരൻ വിമീഷ് മണിയൂർ വായനദിന പ്രഭാഷണം നടത്തി.

കോഴിക്കോടിന്റെ ഫോട്ടോഗ്രാഫറായ സതി ആർ. വി. എടുത്ത എം ടി ചിത്രങ്ങളുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സച്ചിൻ പി. ജെയിംസ് അധ്യക്ഷത വഹിച്ചു.

കോളേജ് മാനേജർ റവ. സിനോജ് മാഞ്ഞൂരാൻ, ഗണിതവിഭാഗം അധ്യക്ഷ ഡോ. ശ്യാമ എം. പി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.മലയാളവിഭാഗം അധ്യക്ഷൻ അനൂപ് ആൻ്റണി സ്വാഗതവും മലയാളം എം.എ.വിദ്യാർത്ഥി കീർത്തന തിരുവനത്തിൽ നന്ദിയും പറഞ്ഞു


Reporter
the authorReporter

Leave a Reply