കോഴിക്കോട് :കമ്മത്ത് ലൈനിലെ കച്ചവടക്കാർ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന മഴക്കാല മലിനജല വെളളക്കെട്ട് പ്രശ്നത്തിന് പരിഹാരമായതിന് ശേഷം മുൻ റെയിൽവെ പിഎസി ചെയർമാൻ പി.കെ.കൃഷ്ണദാസ് സ്ഥലം സന്ദർശിച്ചു. രണ്ടാഴ്ച മുമ്പ് കൃഷ്ണദാസിൻ്റെ മുമ്പാകെ ഈ പ്രശനം ശ്രദ്ധയിൽ പ്പെടുത്തിയപ്പോൾതന്നെ അദ്ദേഹം സ്ഥലം സന്ദർശിച്ചതിനുശേഷം റെയിൽവെ അധികാരികളോട് സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ തീരുമാനമെടുപ്പിച്ചിരുന്നു.അങ്ങിനെയാണ് റെയിൽവെ അനുമതിയോടെ അടഞ്ഞ അവസ്ഥയിലായിരുന്ന ഡ്രൈനേജ് പൊളിച്ചുളള പുനർനിമ്മാണം പൂർത്തിയാക്കിയത്.
ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, കൗൺസിലർമാരായ നവ്യാ ഹരിദാസ്, അനുരാധാ തായാട്ട്, സരിതാ പറയേരി, രമ്യാ സന്തോഷ്, മണ്ഡലം പ്രസിഡൻ്റ് സി.പി.വിജയ കൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം ബി.കെ.പ്രേമൻ, ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ.അജിത്കുമാർ, ഷിംജീഷ് പാറപ്പുറം, എ.വി.ഷിബീഷ് എന്നിവരും പി.കെ കൃഷ്ണദാസിനൊപ്പം സ്ഥലം സന്ദർശിച്ചു.