General

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു


തൃശൂര്‍: തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65ലക്ഷം രൂപയാണ് കവര്‍ന്നത്. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് നാലംഗ സംഘം കവര്‍ച്ച നടത്തിയത്. എസ്ബിഐ എടിമ്മുകളിലാണ് കവര്‍ച്ച നടന്നത്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കും നാല് മണിക്കുമിടയിലായിരുന്നു സംഭവം. കാറില്‍ വന്ന നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലിസ് പറയുന്നത്. കറുത്ത പെയിന്റ് അടിച്ച് സി.സി.ടി.വി മറച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Reporter
the authorReporter

Leave a Reply