Art & CultureLatest

മലയാളം ലിറ്ററേച്ചർ ഫോറം 2021-22 വർഷത്തെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു


കോഴിക്കോട് : മലയാളം ലിറ്ററേച്ചർ ഫോറം 2021- 22 വർഷത്തെ സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മധുശങ്കർ മീനാക്ഷിയുടെ “പുള്ളിക്കറുപ്പൻ,(നോവൽ), ഇടക്കുളങ്ങര ഗോപന്റെ “സാൾട്ട് മാങ്കോ ട്രീ “(കവിതാസമാഹാരം) എന്നീ കൃതികൾക്കാണ് പുരസ്കാരങ്ങൾ. 15551 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

യു. കെ കുമാരൻ, വി. കെ പ്രഭാകരൻ, ജോയ് ഏബ്രഹാം, രാജീവ് ആലുങ്കൽ, അനിൽ വടക്കാഞ്ചേരി എന്നിവർ ഉൾപ്പെടുന്ന അവാർഡ്‌ നിർണ്ണയ കമ്മിറ്റിയാണ് പുസ്തകങ്ങൾ തിരഞ്ഞെടുത്തത്.
പുരസ്‌കാരങ്ങൾ ജനുവരി 8നു കോഴിക്കോട് കൃഷ്ണമേനോൻ മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങില്‍ നൽകും.

ചടങ്ങ് കോഴിക്കോട് പാർലമെന്റ് അംഗം എം. കെ. രാഘവൻ എംപി ഉൽഘാടനം ചെയ്യും സാഹിത്യ സിനിമ മേഖലയിൽ നിന്നും  യു. കെ കുമാരൻ, മധുപാൽ, പ്രിയനന്ദൻ, ശൈലൻ, ലിജീഷ് കുമാർ, എ. കെ. അബ്ദുള്‍ ഹക്കീം, സി.പി അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ജയചന്ദ്രൻ മൊകേരി ചടങ്ങിൽ അധ്യക്ഷൻ ആകും.
ചടങ്ങില്‍ ഈ വർഷത്തെ കുറത്തിയാടൻ സ്മാരക കവിതാ പുരസ്‌കാരം  ഗോപകുമാർ മുതുകുളത്തിന് സമർപ്പിക്കും.
തുടർന്നു ഫ്ബി കാലഘട്ടത്തിലെ മലയാള സാഹിത്യം എന്ന വിഷയത്തിൽ സംവാദം സുധാകരൻ വടക്കാഞ്ചേരി നയിക്കും ഇതോടൊപ്പം മൂന്ന് എഴുത്തുകാരുടെ പുസ്തക പ്രകാശനത്തിനു കൂടി വേദിയാകും ചടങ്ങെന്ന് എം.എല്‍‌ എഫ്‌ ഭാരവാഹികളായ ജയചന്ദ്രൻ മൊകേരി അഡ്വ: കെ പി നിധീഷ്, രമ്യ ലക്ഷ്മി എന്നിവർ അറിയിച്ചു

 


Reporter
the authorReporter

Leave a Reply