GeneralLatest

ടി.വി.ചാത്തുക്കുട്ടി നായർ പുരസ്കാരം ഡോ: കെ.കെ.എൻ.കുറുപ്പിനും ഹരീഷ് കടയപ്രത്തിനും


കോഴിക്കോട്:പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും മാതൃഭൂമി പത്രസ്ഥാപക നേതാക്കളിൽ ഒരാളും വൈക്കം സത്യാഗ്രഹ നായകനും മികച്ച സംരംഭകനുമായിരുന്ന ടി.വി.ചാത്തുക്കുട്ടി നായരുടെ ജന്മദിനം 2023 ജനുവരി 2ന്   കോഴിക്കോട് വളയനാട് ദേവീക്ഷേത്ര ഊട്ടുപുര ഹാളിൽ വെച്ച് ചെറുതാഴംചെരാതുവിന്റെ ആഭിമുഖ്യത്തിൽ നടക്കും. കോവാഡ് മൂലം രണ്ട് വർഷമായി ഓൺലൈനിലായിരുന്നു ചടങ്ങ് നടത്തിയിരുന്നത്. 1920 ൽ സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് വിദ്യാർത്ഥിയായിരിക്കെ വിദ്യാഭ്യാസം ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിനിറങ്ങിയ ചാത്തുക്കുട്ടി നായരുടെ രാഷ്ട്രീയ തട്ടകമായിരുന്ന കോഴിക്കോട് വെച്ച് ഇത്തവണത്തെ ടി.വി.ചാത്തുക്കുട്ടി നായർ അനുസ്മരണം നടത്തണമെന്നതു കൊണ്ടാണ് സംഘാടകർ കോഴിക്കോട് വെച്ച് ഈ പരിപാടി നടത്താൻ തീരുമാനിച്ചത്. ഇത്തവണ സമഗ്ര സംഭാവനകൾക്കുള്ള പുരസ്കാരം ഡോ: കെ.കെ.എൻ. കുറുപ്പിനും മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം മുതിർന്ന മാധ്യമ പ്രവർത്തകനായ ഹരീഷ് കടയപ്രത്തിനും നൽകും. ടി.കെ.വിജയരാഘവൻ, ഡോക്ടർ. പി.കെ. പോക്കർ,  ബാലകൃഷ്ണൻ കൊയ്യാൽ എന്നിവരടങ്ങുന്ന ജഡ്ജിങ്ങ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തീരുമാനിച്ചത്. 20,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരങ്ങൾ . ടി.വി.ചാത്തുക്കുട്ടി നായർ പഠിച്ച സാമൂതിരി ഗുവായൂരപ്പൻ കോളജിന് ഇദംപ്രഥമമായി ദേശീയ തലത്തിൽ എ ഗ്രേഡ് നേടി കൊടുക്കാൻ വേണ്ട ഭൗതികവും ബൗദ്ധികവുമായ അന്തരീക്ഷമൊരുക്കിയ കോളജ് മാനേജർ  മായാ ഗോവിന്ദിനെ ചടങ്ങിൽ വെച്ച് ആദരിക്കും.


Reporter
the authorReporter

Leave a Reply