കോഴിക്കോട്: ലീഗ്-സിപിഎം-കോൺഗ്രസ്സ് അച്ചുതണ്ട് കേരളത്തിൽ മതവിദ്വേഷം വളർത്താൻ പരിശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്കുര്യൻ.മണിപ്പൂരും ഹാഗിയ സോഫിയയും കേരളത്തിൽ മതസ്പർദ്ധ വളർത്തുന്നതിന് മുസ്ലീം ലീഗ് ഉപയോഗിക്കുന്നു.
അതിന് സി.പി.എമ്മി ൻ്റെയും കോൺഗ്രസ്സിൻ്റേയും
പരസ്യമായ പിന്തുണയും നൽകുന്നു.
ലീഗ് – സി.പി.എം – കോൺഗ്രസ്സ് -അച്ചുതണ്ടിൻ്റെ ഗൂഡാലോചനയുടെ ഫലമായാണ് ഇന്നത്തെ നിലയിൽ മതസ്പർദ്ധ വർദ്ധിക്കാൻ കാരണം.
ഷംസീറിൻ്റെ പ്രസ്താവന മുസ്ലീം യുത്തു ലീഗിൻ്റെ കാഞ്ഞങ്ങാട്ടെ മുദ്രാവാക്യം അതിനെ അനുകൂലിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവന പി.ജയരാജൻ്റെ കൊലവിളി എല്ലാം മുൻകൂട്ടി ‘
യുണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നും ജോർജ് കുര്യൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ ബിക്കാനീറിൽ ഉദ്ഘാടനം ചെയ്ത കാർഷിക പദ്ധതികളുമായി ബന്ധപ്പെട്ട് കർഷകമോർച്ചയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു.ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്,സംസ്ഥാന സമിതിയംഗം കെ.നാരായണൻ മാസ്റ്റർ,ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ,കർഷക മോർച്ച ജില്ല പ്രസിഡൻ് പി.പി.മുരളി,രാമദാസ് മണലേരി,എം.പി.രാജൻ,ഒ.പി.മഹേഷ് എന്നിവർ സംസാരിച്ചു.











