BusinessLatest

ഇനി കൂട്ടിയിടേണ്ട കൊട്ടയിൽ ഇട്ടോളി


കോഴിക്കോട്:FRNZ ഇന്നോവേഷൻ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനാണ് . നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലും മറ്റു നിർമ്മാണ വ്യവസായ കേന്ദ്രങ്ങളിലും കുമിഞ്ഞു കാടുന്ന പാഴ്വസ്തുക്കൾ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് എറ്റവും എളുപ്പത്തിൽ അത് കച്ചവടം ചെയ്യുന്ന ആളുകളുടെ കൈകളിൽ എത്തിക്കുവാനും ഏറ്റവും ഉയർന്ന മൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുവാനും ഉതകുന്ന രീതിയിൽ വികസിപ്പിച്ചെടുത്ത ആപ്പിക്കേഷനാണ് kotta

വീടുകളിലും ഓഫീസുകളിലും സ്ഥലം മുടക്കികളാവുന്ന ഉപയോഗശനമായ എന്നാൽ പുനരുപയോഗം സാധ്യമായ പാഴ് വസ്തുക്കൾ ഇനി ഒരൊറ്റ ക്ലിക്കിലൂടെ വില്പന സാധ്യമാകും . കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന FRNZ Innovation PVT LTD ന്റെ കീഴിലുള്ള കൊട്ട’അപ്ലിക്കേഷൻ ആണ് പാഴ്വസ്തുക്കൾ ശേഖരിക്കുന്നതിന് നവീനവും അതോടൊപ്പം സുതാര്യവും ചേർന്ന പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത് ഉപഭോക്താക്കൾ ആപ്പിലേക്ക് പാഴ്വസ്തുക്കളുടെ ഫോട്ടോ ചേർക്കുന്നതിലൂടെ എറ്റവും അടുത്ത സ്ക്രാപ് ഡീലർ വീടുകളിലെത്തി വില നൽകി സാധനങ്ങൾ ശേഖരിക്കുകയും വില ആപ്പിൽ

രേഖപ്പെടുത്തുകയും ചെയ്യും. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പരിചയ സമ്പന്നരായ 1500 ഓളം വരുന്ന ഡീലർമാർ ആണ് അവർ ചെയ്തുകൊണ്ടിരിക്കുന്ന പരമ്പരാഗത രീതികൾക്കൊപ്പം ഡിജിറ്റൽ കാലത്തിന്റെ സാധ്യതകളും കൂടെ ഉപയോഗിക്കുന്നതിനായ് കൊട്ടി യുമായി സഹകരിക്കുന്നത്

‘കൊട്ട ‘ ആപ്ലിക്കേഷൻ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി മലയാളത്തിന്റെ എക്കാലത്തെയും ജനകീയ നടൻ മാമുക്കോയ യെ ആണ് പിന്നണിക്കാർ ബ്രാൻഡ് അംബാസിഡറായ നിയമിച്ചിരിക്കുന്നത്.

 


Reporter
the authorReporter

Leave a Reply