Politics

കേരളം ഇന്ന് വിധിയെഴുതും; രാജ്യത്തെ 88 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഇന്ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്

Nano News

കേരളം ഇന്ന് വിധിയെഴുതും. രാജ്യത്തെ 88 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഇന്നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. 

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 77.67% പോളിങായിരുന്നു രേഖപ്പെടുത്തിയത്.

20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. പ്രശ്‌നബാധിതബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി പൊലിസിന് പുറമേ കേന്ദ്ര സേനയുമുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്.

20 മേധാവിമാരുടെ കീഴില്‍ പൊലിസ് ജില്ലകളെ 144 ഇലക്ഷന്‍ സബ്ഡിവിഷനുകളാക്കിയിട്ടുണ്ട്. ഓരോന്നിന്റെയും ചുമതല ഡിവൈ.എസ്.പി. അല്ലെങ്കില്‍ എസ്.പി.മാര്‍ക്കാണ്. ഓരോ പൊലിസ് സ്‌റ്റേഷന് കീഴിലുംക്രമസമാധാന പാലനത്തിനായി രണ്ടുവീതം പട്രോള്‍ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ദ്രുതകര്‍മസേനയും ഉണ്ടാകും.


Reporter
the authorReporter

Leave a Reply

error: Content is protected !!