Latest

കേരള ഇനി കേരളം; ‘കേരളം ബില്‍ 2026’ രാജ്യസഭ പാസാക്കി

Nano News

ന്യൂഡൽഹി: കേരള സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള സുപ്രധാന ബില്ല് ‘കേരളം ബില്‍ 2026’ രാജ്യസഭ പാസാക്കി. ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉപരിസഭയില്‍ അവതരിപ്പിച്ചു. തുടര്‍ന്നാണ് രാജ്യസഭ ബില്ല് പാസാക്കിയത്. കേരളത്തിന്റെ ഭാഷയോടും സംസ്‌കാരത്തോടും ചേര്‍ന്നു നില്‍ക്കുന്ന പേരായി മാറുന്നു. കേരളം എന്ന പേര് സംസ്ഥാനത്തെ നിവാസികള്‍ക്ക് മാത്രമല്ല, മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ കാര്യമാണ് എന്ന് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.

നേരത്തെ ബില്ല് ചര്‍ച്ച കൂടാതെ ലോക്‌സഭ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പേര് മാറ്റം പൂര്‍ത്തിയാകും.


Reporter
the authorReporter

Leave a Reply

error: Content is protected !!