GeneralPolitics

കാര്‍ഗില്‍ ജവാന്മാര്‍ അമരന്മാര്‍; അഡ്വ. വി.കെ.സജീവന്‍

Nano News

കോഴിക്കോട്: മരണത്തിന്‍റെ മുഖത്തേക്ക് നിര്‍ഭയം നോക്കി തങ്ങള്‍ക്കു വലുത് രാജ്യവും രാജ്യത്തിന്‍റെ സ്വാതന്ത്ര്യവുമാണെന്ന് ഉറപ്പിച്ച് ചരിത്രത്തില്‍ സമാനതകളില്ലാത്ത പോരാട്ടം നടത്തിയ കാര്‍ഗില്‍ സൈനികര്‍ അമരന്മാരാണെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു. കാര്‍ഗില്‍ യുദ്ധവിജയത്തിന്‍റെ 25ാം വാര്‍ഷികദിനത്തില്‍ യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കിഡ്സന്‍ കോര്‍ണറില്‍ സംഘടിപ്പിച്ച ദേശാഭിമാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ തളര്‍ത്താനും,കാശ്മീര്‍ കൈക്കലാക്കാനും പാക്കിസ്ഥാന്‍ നടത്തിയ നീക്കത്തിന് ദുഷ്കരമായ സാഹചര്യത്തിലും ശക്തമായ തിരിച്ചടി നല്‍കി നിയന്ത്രണരേഖ പുനഃസ്ഥാപിച്ചപ്പോള്‍ ഭാരതത്തിന്‍റെ ആത്മാഭിമാനം വാനോളം ഉയര്‍ന്നു.ഇന്ത്യന്‍ സൈനികരുടെ പ്രൊഫണലിസം ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുക്കാനും സാധിച്ചുവെന്ന് സജീവന്‍ കൂട്ടിച്ചേര്‍ത്തു.

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച കക്കോടിയിലെ നളിനാക്ഷന്‍ നായരുടെ വീട്ടില്‍ നിന്ന് കൊളുത്തിയ വിജയ ജ്യോതിയുടെ മുന്നില്‍ സ്ഥാപിച്ച അമര്‍ജവാന്‍ സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രവര്‍ത്തകര്‍ ദേശാഭിമാന പ്രതിജ്ഞ എടുത്തു. യുവമോര്‍ച്ച ജില്ലാപ്രസിഡന്‍റ് ജുബിന്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷ്,ബിജെപി ജില്ലാ വൈസ്പ്രസിഡന്‍റുമാരായ ഹരിദാസ് പൊക്കിണാരി,കെ.പി.വിജയ ലക്ഷ്മി,യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം കെ.സജിത്ത്,ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിഷ്ണു പയ്യാനക്കല്‍,അതുല്‍ പെരുവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.


നേതാക്കളായ അഖിൽനാളോം കണ്ടി, വിജിത്ത് ബേപ്പൂർ, ജിബിൻ കുന്നമംഗലം, ശരത് പരമേശ്വരൻ, സൂരജ്,
ചാന്ദിനി ഹരിദാസ്, ഷേക്ക്‌ ഷാഹിദ്, കെ.നിത്യാനന്ദൻ, ഷിനു ബേപ്പൂർ, പ്രവീൺ ശങ്കർ, തിരുവണ്ണൂർ ബാലകൃഷ്ണൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Reporter
the authorReporter

Leave a Reply

error: Content is protected !!