വയനാട്:കള്ളാടി മണ്ണിടിച്ചില്‍ മേഖലയില്‍ മൂന്നാം ദിവസം നടന്ന തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തു. അപകടസ്ഥലത്ത് ഇന്നും തെരച്ചില്‍ തുടരുും. മന്ത്രിമാരായ എ.പി അനിൽകുമാർ, അഡ്വ. ടി. സിദ്ദീഖ് എന്നിവർ പ്രദേശത്ത് ക്യാമ്പ് ചെയ്ത് തെരച്ചിലിന് നേതൃത്വം നൽകുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ അപകട സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സോൺ ഒന്ന്, മൂന്ന് കേന്ദ്രീകരിച്ചാണ് മൂന്നാം ദിവസം രാവിലെ മുതൽ തെരച്ചിൽ നടത്തിയത്. ഒന്നാം സോണിൽ നിന്ന് ഒരു മൃതദേഹവും മൂന്നാം സോണിൽ നിന്ന് രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തു. ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരി (സര്‍വെയര്‍), ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ്മ (എൻജിനീയർ), ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ (എസ്കവേറ്റർ ഓപറേറ്റർ) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതോടെ മണ്ണിടിച്ചിലില്‍ മരണസംഖ്യ ആറായി.

മീനാക്ഷിപാലത്തിനോട് ചേര്‍ന്നുള്ള തകർന്ന പള്ളിയുടെ ഭാഗത്ത് നിന്നാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. പാലത്തിന്റെ മറുവശത്ത് നിർമ്മാണ കമ്പനിയുടെ താത്ക്കാലിക ഓഫീസ് പ്രവർത്തിച്ചിരുന്ന ഭാഗത്തിന് താഴെ നിന്നും രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി. പുഴയുടെ മറുകരയിൽ ഇരുമ്പ് ഭാഗങ്ങൾക്ക് അടിയിൽ നിന്നുുമാണ് മൂന്നാമത്തെ മൃതദ്ദേഹം കണ്ടെടുത്തത്. മൃതദേഹങ്ങള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. ശേഷം മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് അയക്കും. പശ്ചിമബംഗാള്‍ സ്വദ്ദേശി രാകേഷ് ഗുച്ചൈത് (സർവെയർ), ഹിമാചൽപ്രദേശ് സ്വദേശി വിക്രം റാണ (കൺസ്ട്രക്ഷൻ മാനേജർ) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

എൻ.ഡി.ആർ.എഫ് സംഘം മീനാക്ഷിപുഴയുടെ ഇരുകരകളിലും ആറ് കിലോമീറ്ററോളം ദൂരത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. എൻ.ഡി.ആർ.എഫിന്റെ 70 അംഗ സംഘത്തിനൊപ്പം അഗ്നിശമന സേനയുടെ 110 അംഗങ്ങളും സംസ്ഥാന പൊലീസിലെ നൂറോളം ഉദ്യോഗസ്ഥരുമാണ് തെരച്ചില്‍ നടത്തിയത്. പന്ത്രണ്ടോളം ഹിറ്റാച്ച്, ജെ.സി.ബി, ഉപയോഗിച്ചാണ് വിവിധ മേഖലകളിലായി ഒരേസമയം മണ്ണ് നീക്കി പരിശോധന നടത്തിയത്.

ദുരിതാശ്വാസ ക്യാമ്പിൽ 48 കുടുംബങ്ങൾ
മേപ്പാടി ഗ്രാമപഞ്ചായത്തിലെ ദുർബല പ്രദേശങ്ങളിൽ നിന്നും 48 കുടുംബങ്ങളിലെ 129 പേരെ മേപ്പാടി പോളിടെക്നിക് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമപ്പിച്ചിട്ടുണ്ട്. ഇതിൽ 47 പുരുഷന്മാരും 48 സ്ത്രീകളും 34 കുട്ടികളുമാണുള്ളത്.

കല്ലിങ്കര ക്യാമ്പിൽ ഒൻപത് കുടുംബങ്ങൾ
മഴയെ തുടർന്ന് ചീരാൽ വില്ലേജിലെ കല്ലിങ്കര ഗവ യു.പി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ ഒൻപത് കുടുംബങ്ങളിൽ നിന്നുള്ള 31 പേരാണുള്ളത്. 13 പുരുഷന്മാരും 11 സ്ത്രീകളും മൂന്ന് കുട്ടികളുമാണ് ക്യാമ്പിലുള്ളത്.










