Friday, May 17, 2024
LatestPolitics

ലോക സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി അധികാരത്തിൽ വരും; കെ.നാരായണൻ


കോഴിക്കോട്:രാജ്യത്തിൻ്റെ സമസ്ത മേഖലകളിലും വികസന മുന്നേറ്റമുണ്ടാക്കിയ സർക്കാർ പാവപ്പെട്ടവരുടേയും കർഷകരുടേയും സ്ത്രീകളുടേയും യുവാക്കളുടേയും പുരോഗതിക്ക് വേണ്ടി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചതോടൊപ്പം അഴിമതി മുക്ത ഭരണവുമാണു കാഴ്ചവെച്ചതെന്ന് ബി.ജെ.പി. ജില്ല സഹ പ്രഭാ രി കെ.നാരായണൻ പറഞ്ഞു. മാരാർജി ഭവനിൽ ബൂത്ത് വിജയ യാത്രയുടെ ജില്ലാ ശില്പശാല ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവരുടെ ക്ഷേമം ,സ്ത്രീ ശാക്തീകരണം, ആന്തരികവും ബാഹ്യവുമായ സുരക്ഷ, സാംസ്കാരികം,തുടങ്ങിയ വിവിധ മേഖലകളിലും ഭാവനാതീതമായ അസാധാരണമായ വികസനമാണ് കഴിഞ്ഞ പത്ത് വർഷമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കീഴിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടത്തിയത്.
ഫിബ്രുവരി 4 മുതൽ 11 വരെയാണ് ബൂത്ത് വിജയയാത്ര സംഘടിപ്പിക്കുന്നത്. പരിപാടിയിൽ വിവിധ പാർട്ടികളിൽ നിന്ന് ബി.ജെ.പിയിൽ ചേർന്നവർക്ക് സ്വീകരണം നൽകി. ജില്ലാ അധ്യക്ഷൻ അഡ്വ: വി. കെ. സജീവൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ, ബൂത്ത് വിജയയാത്രയുടെ മേഖല ഇൻ ചാർജ്ജ് കെ.രജിനേഷ് ബാബു, ജില്ലാ കൺവീനർ ഹരിദാസ് പൊക്കിണാരി,സഹ കൺവീനർമാരായ ഷാൻ കട്ടിപ്പാറ,കൃഷ്ണൻ പുഴക്കൽ ,ഷൈനി ജോഷി, ടി. കെ സുധാകരൻ എന്നിവർ സംസാരിച്ചു


Reporter
the authorReporter

Leave a Reply