കോഴിക്കോട്:അമ്മയിൽ നിന്നും കുട്ടിയെ തട്ടികൊണ്ട് പോയി ദത്ത് നൽകിയ സംഭവത്തിൽ ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറിയടക്കമുള്ളവർ സിപിഎം ഉന്നത നേതാക്കളെളുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ നിന്നും വ്യകതമാകുന്നത് .ഷിജുഖാനെതിരെ ക്രിമിനൽ കേസെടുത്ത് അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തണം.അനുപമയുടെ കുഞ്ഞിനെ ആസൂത്രിതമായി തട്ടികൊണ്ട് പോയ സംഭവത്തെ നിസാരമായി കാണാൻ കഴിയില്ല ഇതിന്റെ പിന്നിലെ ഉന്നത ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്നും യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് പറഞ്ഞു