വാഴയൂർ: ‘അറബ് സംസ്കാരത്തിനും ഇസ്ലാമിക് സ്റ്റഡീസിനും ഇന്ത്യൻ സംഭാവന’ എന്ന വിഷയത്തിൽ നാല് ദിവസങ്ങളായി സാഫി ക്യാമ്പസിൽ നടന്ന സെമിനാർ സമാപിച്ചു.
ആഗോളതലത്തിൽ അനുദിനം വളരുന്ന ഇസ്ലാമിക് സ്റ്റഡീസ് പഠന ഗവേഷണ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി ഒരു ദേശീയ പ്രൊഫഷണൽ ബോഡി രൂപീകരിക്കാൻ തീരുമാനമായി.
ഡിസംബർ 20 മുതൽ 23 വരെ നടന്ന കോൺഫറൻസ് ഡൽഹി ജാമിയ മില്ലിയ ഡീൻ പ്രൊഫ. ഇഖ്തിദാർ മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. സാഫി പ്രിൻസിപ്പൽ പ്രൊഫ. ഇപി ഇമ്പിച്ചിക്കോയ അദ്ധ്യക്ഷത വഹിച്ചു. ഡോ. സിപി ഹബീബ് റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി.
തീം ഡിസക്ഷ്ണിൽ പ്രൊഫസർ ഡോ. നദീം അഷ്റഫ് (അലിഗഡ് യൂണിവേഴ്സിറ്റി), ഡോ. ഹൈദർ റാസ (ഉസ്മാനിയ യൂണിവേഴ്സിറ്റി, ഹൈദരാബാദ്), ഡോ. മനോജ് (കേരള യൂണിവേഴ്സിറ്റി) ഡോ. നസീം ഗുൽദാർ (ബിജിഎസ്ബിഎസ് യൂണിവേഴ്സിറ്റി രജൗരി), ഡോ.സക്കീർ ഹുസൈൻ (കാലിക്കറ്റ് യൂനിവേഴ്സിറ്റി ), ഡോ. സഹൂർ ആലം (ജാമിഅ മില്ലിയ്യ, ന്യൂഡൽഹി), ഡോ. മുഹമ്മദ് റഫീഖ് (കേരള യൂണിവേഴ്സിറ്റി), ഡോ. സൈനുൽ ആബിദ് (കാലിക്കറ്റ് യൂനിവേഴ്സിറ്റി ), ഡോ. ശാലിനി (കണ്ണൂർ യൂണിവേഴ്സിറ്റി) പങ്കെടുത്തു. എംഇഎസ് മമ്പാട് കോളജ് ഇസ്ലാമിക ചരിത്രമേധാവി അബ്ദുൽ വാഹിദ് ചർച്ച നിയന്ത്രിച്ചു.
വ്യത്യസ്ത വേദികളിൽ നടന്ന പ്രബന്ധാവതരണ സെഷനിൽ ഡോ. ലുബ്ന നാസ്, ഡോ. ഫൈസൽ ബാബു, ഡോ. ജാഫർ അലി, ഡോ. അബ്ദു സത്താർ ഹുദവി, ഡോ. ഷെബീർ മുഹമ്മദ് , ഡോ. ഇബ്റാഹീം കുപ്പളത്ത്, മുഹമ്മദ് യാസീൻ അദ്ധ്യക്ഷത വഹിച്ചു.
വിവിധ ദേശീയ സംസ്ഥാന സർവകലാശാലകളിൽ നിന്നുള്ള നൂറ്റമ്പത് പ്രതിനിധിനികൾ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡെലഗേറ്റ്സ് മീറ്റ്, സ്റ്റുഡൻ്റ്സ് സെമിനാർ, ഗേൾസ് കോൺഫറൻസ്, ഓൺലൈൻ സെഷൻ എന്നിവ നടന്നു.
സമാപന ചടങ്ങിൽ വൈസ്‌പ്രിൻസിപ്പാൾ മുഹമ്മദ് കാമിൽ, ഡിപ്പാർട്ട്മെൻ്റ് തലവൻ ഡോ. ഷബീബ് ഖാൻ, കേണൽ നിസാർ അഹ്മദ് സീതി, സെമിയ പിഎം, സൽമാനുൽ ഫാരിസ്, ഡോ. ഹസൻ ഷരീഫ് സംബന്ധിച്ചു.