Politics

ലോക ചരിത്രത്തിൽ നരേന്ദ്രമോദിയെപ്പോലെ ഭരണ പ്രാഗൽഭ്യം തെളിയിച്ച ഭരണാാധികാരികൾ വിരളം; അൽഫോൺസ് കണ്ണന്താനം

Nano News

കോഴിക്കോട്: ലോക ചരിത്രത്തിൽ നരേന്ദ്രമോദിയെപ്പോലെ ഭരണ പ്രാഗൽഭ്യം തെളിയിച്ച ഭരണാാധികാരികൾ വിരളമാണെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെ പി നേതാവുമായി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. എം.ടി. രമേശിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം പെരുമണ്ണയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പത്തുവർഷക്കാലംകൊണ്ട് ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സഹായമെത്തിച്ചു നൽകിയ മോദി ഭരണത്തിൽ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി ഭാരതം മാറി. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദി ഇടതുവലതു മുന്നണികളുടെ ദുർഭരണമാണ്.


ഇതിനു പരിഹാരം ഉണ്ടാകണമെങ്കിൽ എൻഡിഎയ്ക്ക് അനുകൂലമായി ചിന്തിക്കുന്നവർ ലോകസഭയിലെത്തണം.
പെരുമണ്ണയിൽ നടന്ന ചടങ്ങിൽ
ആർ. മഞ്ജുനാഥ് അധ്യക്ഷനായി.
അഡ്വ.വി.കെ. സജീവൻ, അഡ്വ.വി.പി. ശ്രീപത്മനാഭൻ, ഗിരീഷ് തേവള്ളി, കെ. നിത്യാനന്ദൻ, പവിത്രൻ പനിക്കൽ , രാജൻ കരിയാട്ട്, ഗിരീഷ് സി.പി എന്നിവർ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply