കക്കയം:വന്യമൃഗ ആക്രമത്തിനിരയാകുന്ന കുടുംബങ്ങളോട് സംസ്ഥാന സർക്കാർ കാട്ടുന്നത് തികഞ്ഞ അനീതിയാണെന്നും കർഷകർ ആവശ്യപ്പെടുന്ന സുരക്ഷാ സംവിധാനം ഒരുക്കുന്നതിൽ വനം വകുപ്പ് കടുത്ത പരാജയമാണെന്നും ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. നിലവിൽ കേന്ദ്ര സർക്കാർ അനുവദിച്ച പത്ത് ലക്ഷം രൂപ മാത്രമാണ് കുടുംബത്തിന് അനുവദിച്ചത്. കക്കയത്ത് കാട്ടുപോത്തിൻ്റെ കുത്തേറ്റ് മരണമടഞ്ഞ എബ്രഹാമിൻ്റെ കുടുംബത്തിന് താൽക്കാലിക ജോലിയല്ല ആവശ്യം രണ്ട് വർഷമായി രോഗശയ്യയിലായ എബ്രഹാമിൻ്റെ പത്നിക്ക് ആവശ്യമായ ചികിത്സ സഹായവും കുടുംബാംഗങ്ങൾക്ക് സർക്കാർ സ്ഥിരം ജോലിയും നൽകാൻ തയ്യാറാവണം.
എബ്രഹാമിൻ്റെ വീട്ടിൽ കുടുംബത്തിനെ കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ജില്ല പ്രസിഡണ്ട് അഡ്വ. വി.കെ. സജീവൻ,ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രസിഡണ്ട് പി. ഗോപാലൻകുട്ടി മാസ്റ്റർ,മേഖല സെക്രട്ടറി എൻ.പി.രാമദാസ്, മണ്ഡലം പ്രസിഡണ്ടുമാരായ ബബീഷ് ഉണ്ണികുളം ,കെ.ഭാസ്കരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി.എ. നാരായണൻ മാസ്റ്റർ, ഷാൻ കട്ടിപ്പാറ, ജില്ല കമ്മിറ്റി അംഗങ്ങളായ ജയപ്രകാശ് കായണ്ണ, എം. സുനിൽ മാസ്റ്റർ, നേതാക്കളായ പ്രജീഷ് കിനാലൂർ, രാജേഷ് പുത്തഞ്ചേരി,ഷിബു ജോർജ്ജ്, ജയൻ ജോസ്, ഗോപി ആലക്കൽ, എന്നിവർ ഒപ്പം ഉണ്ടായിരുന്നു.