കോഴിക്കോട്: കോർപ്പറേഷൻ അഴക് പദ്ധതിയുടെ ഭാഗമായി ചെലവൂർ വാർഡ് 17ൽ നന്മ റെസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മാലിന്യം വലിച്ചെറിയൽ മുക്ത വാർഡ് ബോർഡ് സ്ഥാപിക്കലും സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളുടെ ഉൽഘാടനവും ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് നിർവ്വഹിച്ചു.
വാർഡ് കൗൺസിലർ അഡ്വ.സി.എം ജംഷീർ അദ്ധ്യക്ഷം വഹിച്ചു.നന്മ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി അനിൽകുമാർ,പ്രസിഡണ്ട് ജിഷ ഷാജി എന്നിവർ സംസാരിച്ചു.