Politics

സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി

Nano News

സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി.
മതേതര ജനാധിപത്യ ഇന്ത്യയില്‍ ജനപക്ഷ രാഷ്ട്രീയത്തിന് ദിശാബോധം നല്‍കിയ സഖാവ് സീതാറാം യെച്ചൂരിയുടെ ദേഹവിയോഗം ഇടതുപക്ഷത്തിന് മാത്രമല്ല, എല്ലാ ജനാധിപത്യ വിശ്വസികള്‍ക്കും രാഷ്ട്രത്തിനും കനത്ത നഷ്ടമാണ്. സമകാലിക രാഷ്ട്രീയത്തില്‍ മതേതര മൂല്യങ്ങളും ജനാധിപത്യ വിശ്വാസങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് നേതൃത്വം നല്‍കിയിരുന്ന ധീര സഖാവായിരുന്നു യെച്ചൂരി. അദ്ദേഹത്തിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടൊപ്പം തന്നെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടമാണെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.


Reporter
the authorReporter

Leave a Reply

error: Content is protected !!