Latest

ദില്ലിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം; ബ്രഹ്മപുത്ര അപ്പാര്‍ട്ട്മെന്‍റിൽ തീ പടരുന്നു

Nano News

ദില്ലി: ദില്ലിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടുത്തം. ദില്ലിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെൻ്റിലാണ് തീ പടരുന്നത്. ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഫ്ലാറ്റിലെ ബേസ്മെന്‍റ് ഭാഗത്ത് 12.30ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ബേസ്മെന്‍റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചര്‍ കത്തി നശിച്ചു. മുകളിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ഫ്ളോറുകള്‍ പൂര്‍ണമായി കത്തി നശിച്ചു. കേരളത്തിൽ നിന്ന് 3 എംപിമാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ജെബിമേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ഇവിടെയുള്ളത്. നാലാമത്തെ നിലയിലാണ് താമസിക്കുന്നതെന്നും അവിടെ പ്രശ്നങ്ങളൊന്നുമില്ലെന്നും ജെബി മേത്തര്‍  പ്രതികരിച്ചു. ആളപായമില്ലെന്നും എല്ലാ സ്ഥലത്ത് നിന്നും ആളുകളെ മാറ്റിയെന്നുമാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. ദീപാവലിയോട് അനുബന്ധിച്ച് കുട്ടികള്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീ പടര്‍ന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.


Reporter
the authorReporter

Leave a Reply

error: Content is protected !!