Art & CultureCinemaLatest

ചലച്ചിത്ര സംഗീതസംവിധായൻ ഡോക്ടർ സി.വി.രഞ്ജിത്തിനെ ആദരിച്ചു

Nano News

കണ്ണൂർ: മുംബൈയിൽ നടന്ന ഡോക്ടർ ബി.ആർ.അംബേദ്കർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച മ്യൂസിക്കൽ വീഡിയോ സംവിധായകനും സംഗീതസംവിധായകനുമുള്ള അവാർഡുകൾ ലഭിച്ച ഡോക്ടർ സി.വി.രഞ്ജിത്തിനെ, ചലച്ചിത്ര സംഗീതസംവിധായകൻ എ.ടി.ഉമ്മർ അനുസ്മരണവേദി കണ്ണൂരിൽ ആദരിച്ചു. മേയർ അഡ്വക്കറ്റ് ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും കവിയും ഗാനരചയിതാവുമായ ടി.പി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ എ.ടി.ഉമ്മറിന്റെ ഭാര്യ ഹഫ്സത്ത്, ജനറൽ കൺവീനർ റഹിം പൂവാട്ടുപറമ്പ്, കണ്ണൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ.രമേഷ്കുമാർ, റിയർ അഡ്മിറൽ മോഹൻ, അബ്ദുൽ ഖാദർ പനക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

കണ്ണൂർ ഡിടിപിസിക്കുവേണ്ടി ഒരുക്കിയ കണ്ണൂരിന്റെ മനോഹാരിത വർണ്ണിക്കുന്ന സോംഗ് ഓഫ് കണ്ണൂർ – ഹെവൻ ഓഫ് ടൂറിസം എന്ന മ്യൂസിക്കൽ വീഡിയോയുടെ സംവിധാനത്തിനും സംഗീതസംവിധാനത്തിനുമാണ് ഡോക്ടർ സി.വി.രഞ്ജിത്തിന് ഡോ.ബി.ആർ.അംബേദ്കർ അവാർഡ് ലഭിച്ചത്. പത്മശ്രീ കൈതപ്രം രചിച്ച ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനാണ്. മട്ടന്നൂർ ശങ്കരൻകുട്ടി, സംവിധായകൻ സലിം അഹമ്മദ്, കൈതപ്രം, നടന്മാരായ വിനീത്, സന്തോഷ് കീഴാറ്റൂർ, വിനീത് ശ്രീനിവാസൻ തുടങ്ങിയ പ്രമുഖരാണ് അഭിനയിച്ചത്.

ഡോക്ടർ സി.വി.രഞ്ജിത്ത് നയിക്കുന്ന മൗത്ത് ഓർഗൻസ് മ്യൂസിക് ടീമിന്റെ ഉദ്ഘാടനവും നടത്തി. ഹിന്ദി, മലയാളം, തമിഴ് സിനിമകളിലെ പഴയതും പുതിയതുമായ സൂപ്പർഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി കണ്ണൂരിലെ പ്രമുഖ ഡോക്ടർമാരും ഗായകരുമായ സി.വി.രഞ്ജിത്ത്, ശ്രീജിത്ത്,കവിത, ഷർമിൾ, രവി എന്നിവർ ആലപിച്ച ഗാനങ്ങൾ നവ്യാനുഭൂതിയായി.

 


Reporter
the authorReporter

Leave a Reply