Latestsports

ജേർണലിസ്റ്റ് വോളി: ജഴ്സി പ്രകാശനം ചെയ്തു


കോഴിക്കോട്: കണ്ണൂരിൽ നടക്കുന്ന ജേർണലിസ്റ്റ് വോളി ലീഗിനുള്ള കാലിക്കറ്റ് പ്രസ്ക്ലബ് ടീമിന്റെ ജഴ്സി മേയർ ഡോ. ബീന ഫിലിപ്പ് പ്രകാശനം ചെയ്തു. ടൂർണമെന്റിൽ ചാമ്പ്യന്മാരാകാൻ കാലിക്കറ്റിനാകട്ടെയെന്ന് മേയർ ആശംസിച്ചു.


കാലിക്കറ്റ് പ്രസ്ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. സ്​പോൺസർമാരായ ബീക്കൺ സ്​പോർട്സ് ഡയറക്ടർമാരായ എം.പി.എസ് സജീർ, ജംഷിദ്, പ്രസ്ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ്, ട്രഷറർ പി.വി. നജീബ്, ടീം ക്യാപ്റ്റൻ ആദർശ് ലാൽ എന്നിവർ സംസാരിച്ചു.

 


Reporter
the authorReporter

Leave a Reply