കൊയിലാണ്ടി:കോഴിക്കോട് ജില്ലാ ഡിഫറെൻറ്ലി എബിൾഡ് & ഫാമിലി വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകരെ ആദരിക്കലും, ഫാർമേഴ്‌സ് ക്ലബ് ഉത്ഘാടനവും നടത്തി.
മലയാള വർഷം ആരംഭ ദിവസമായ ചിങ്ങം 1ന് സംഘം ഹാളിൽ വെച്ചു നടന്ന ചടങ്ങ് ജനശ്രീ ബ്ലോക്ക് ചെയർമാൻ വി.വി സുധാകരൻ ഉൽഘാടനം ചെയ്തു.
ചടങ്ങിൽ കുഞ്ഞികൃഷ്ണൻ നായർ കീക്കോളിയോട്ട്, രാഘവൻ നായർ കുളവക്കിൽ, ബാലൻ വലിയ പറമ്പത്ത്,ഉണ്ണികൃഷ്ണൻ പഞാട്ട് താഴെ എന്നീ കർഷകരെ പൊന്നാടയണിയിച്ചു,
ഫാർമേഴ്‌സ് ക്ലബ് രൂപീകരണവും തെങ്ങിൻ തൈ വിതരണവും നടത്തി സംഘം വൈസ് പ്രസിഡൻ്റ് ബാലകൃഷ്ണൻ എം കെ അധ്യക്ഷത വഹിച്ചു,
സംഘം സെക്രട്ടറി ശ്രീജിൽ കെ കെ ഡയറക്ടർ ഷൈജു എം വി നന്ദിയും രേഖപ്പെടുത്തി,അബ്ദുൽ ഷുക്കൂർ,വത്സരാജ്, സുബൈർ കെ വി കെ, സത്യൻ എം കെ എന്നിവർ ആശംസകൾ അർപ്പിച്ചു