Tuesday, October 15, 2024
GeneralLatest

യുവതലമുറയെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് എത്തിക്കാൻ ഏകാംഗ പദയാത്രയുമായി ശരത്


കുന്ദമംഗലം:പരിസ്ഥിതിയെ സംരക്ഷിക്കുക, ഹരിതലോകം കെട്ടിപ്പടുക്കുക എന്നീ മുദ്രാവാക്യങ്ങളുമായി മലപ്പുറം എടപ്പാൾ സ്വദേശിയായ ശരത് കാസർഗോഡ് നിന്നും കന്യാകുമാരി വരെ നടത്തുന്ന ഏകാംഗ പദയാത്രയുടെ കോഴിക്കോട് ജില്ലയിലെ രണ്ടാം ദിവസ പര്യടനം കുന്ദമംഗലത്ത് സമാപിച്ചു. . സെപ്റ്റംബർ 25ന് ബേക്കൽ കോട്ടക്കു സമീപത്തു നിന്നും ആരംഭിച്ച പദയാത്രയാണ് കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലൂടെ സഞ്ചരിച്ച്. വെള്ളിയാഴ്ച്ച വൈകീട്ട് ഏഴ് മണിയോടെ കുന്ദമംഗലത്ത് എത്തിയത്. സ്വീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ചന്ദ്രൻ തിരുവലത്ത്, വന്യ ജീവി ബോർഡ് അംഗം പ്രൊഫസർ ടി.ശോഭിന്ദ്രൻ, ടി ബൈജു, ലാൽ കുമാർ, ഒ വേലായുധൻ, സംബന്ധിച്ചു
കാൽ നടയായി
45 ദിവസം നീണ്ടു നിൽക്കുന്ന യാത്രയാണ് 23 കാരനായ ശരത് നടത്തുന്നത്.
ഓരോ സ്ഥലത്തും വൃക്ഷത്തൈ നട്ടുകൊണ്ട് ആണ് യാത്ര . ഓരോ ദിവസവും 30 കിലോമീറ്റർ സഞ്ചരിക്കും.


Reporter
the authorReporter

Leave a Reply