ഗോവ :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തിൽ 71 അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ, ബാലസദനങ്ങൾ എന്നിവയ്ക്കും 71 ഡയാലിസിസ് രോഗികൾക്കും ഗവർണറുടെ വിവേചനാധികാര ഫണ്ടിൽ നിന്നുള തുക വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങ് ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ധനസഹായ വിതരണം നിർവ്വഹിച്ചു. സംസ്ഥാന റവന്യൂ മന്ത്രി ജെന്നിഫർ മോൺ സരാ തേ , പ്രതിപക്ഷ നേതാവ് ശ്രീ ദിഗംബർ കാമത്ത് എന്നിവർ സംസാരിച്ചു. തപോഭൂമി ആശ്രമാധിപതി സദ്ഗുരു ബ്രഹ്മേശാനന്ദാചാര്യ , ആർച്ച്ബിഷപ് ഫിലിപ്പ് നേരി ഫെറോറ എന്നിവർ ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
വിവിധ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം മത സ്ഥാപനങ്ങളും ഡയാലിസിസ് രോഗികളും ചടങ്ങിൽ വെച്ച് സഹായ ധനം ഏറ്റുവാങ്ങി.
ഇന്ത്യയിൽ ഗവർണർമാർ ഇത്തരത്തിൽ സേവന പദ്ധതികളാവിഷ്കരിച്ച് പ്രഖ്യാപിക്കുന്നതും നടപ്പിലാക്കുന്നതും ഈ ഉദ്യമത്തിന്റെ പ്രതേകതയാണ്.
ചടങ്ങിൽ രാജ്ഭവൻ സെക്രട്ടറി മിർ വർദ്ധൻ ഐ.എ.എസ് സ്വാഗതവും മെസ്സി ഡിസൂസ നന്ദിയും പറഞ്ഞു.
രാജ്ഭവനിലെ സംരക്ഷണ പ്രദേശത്ത് 71 പ്ലാവിൻ തൈകൾ നട്ട് കൊണ്ട് ” നരേന്ദ്ര മോദി പ്ലാവ് ഉദ്യാനം” ഒക്ടോബർ 12-ന് രാജ്ഭവനിൽ ഉദ്ഘാടനം ചെയ്യും. വർഷം മുഴുവൻ ചക്ക കായ്ക്കുന്ന പ്രത്യേക ഇനം പ്ലാവുകളാണ് നടുന്നത്.
ഗോവയിലെ ഇരുപത് സ്ഥലങ്ങളിൽ ഗവർണറുടെ നേതൃത്വത്തിൽ സമ്പർക്ക യജ്ഞം നടത്തും – പാവപ്പെട്ട വിവിധ വിഭാഗങ്ങൾക്കായി ധനസഹായം നൽകുമെന്നും ഗോവ രാജ്ഭവൻ അറിയിച്ചു.