കോഴിക്കോട്: കുറ്റവാളികൾക്ക് തണലേകുന്നവനായി കെ.പി.സി.സി പ്രസിഡന്റ് മാറിയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ ഡോക്ടറെ സംരക്ഷിക്കുമെന്നാണ് സുധാകരൻ പറയുന്നത്. മോൻസനുമായി സുധാകരന് അവിഹിത ബന്ധമുണ്ട്. സുധാകരന് പ്രയാസമില്ലാതെ മുമ്പോട്ട് പോകാനാണ് മോൻസണെ പിന്തുണച്ച് സംസാരിക്കുന്നതെന്നും വസീഫ് പറഞ്ഞു. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട മോൻസൻ മാവുങ്കലിനെ സംരക്ഷിക്കുന്ന കെ സുധാകരൻ എംപി കേരളത്തിന് അപമാനം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കോഴിക്കോട് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എൽ.ജി.ലിജീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം.നീനു, കെ.ഷഫീഖ്, കെ.അരുൺ എന്നിവരും സംസാരിച്ചു.