Saturday, June 15, 2024
LatestPolitics

പ്രസാർ ഭാരതി കാവി വൽകരിക്കുന്നതിന് എതിരെ ഡിവൈഎഫ്ഐ പ്രതിഷേധം


കോഴിക്കോട്;പ്രസാർഭാരതിയെ കാവിവത്കരിക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ആകാശവാണിക്ക് മുന്നിൽ  വായ മൂടി കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു.ദൂരദർശനും ആൾ ഇന്ത്യ റേഡിയോയും ഉൾപ്പെടുന്ന പ്രസാർ ഭാരതിയുടെ ഏക വാർത്താ സ്രോതസ്സായി”ഹിന്ദുസ്‌ഥാൻ സമാചാർ” എന്ന സംഘപരിവാർ ബന്ധമുള്ള സ്ഥാപനത്തെ നിയമിച്ചിരിക്കുകയാണ്.പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ, യു എൻ ഐ പോലെയുള്ള രാജ്യത്തെ പ്രമുഖ ഏജൻസികളെ ഒഴിവാക്കി കൊണ്ടാണ് സംഘ രാഷ്ട്രീയത്തിന് കുഴലൂത്ത് നടത്തുന്ന ഒരു സ്ഥാപനത്തെ പ്രസാർ ഭാരതിയുടെ ഏക വാർത്താ സ്രോതസ്സാക്കി മാറ്റിയത്.
ഇന്ത്യൻ മാധ്യമ രംഗത്തെ മുഴുവൻ കോർപ്പറേറ്റുകൾ കയ്യടക്കുന്ന കാലത്ത് ഔദ്യോഗിക വാർത്താ സംവിധാനങ്ങളെ വർഗ്ഗീയ വത്ക്കരിക്കുക കൂടി ചെയ്യുന്നത് ജനതയോടുള്ള വെല്ലുവിളിയാണ്.ജനാധിപത്യവും വിയോജിപ്പിന്റെ രാഷ്ട്രീയവും അടിച്ചമർത്തുവാനും ,  അറിയാനുള്ള ജനതയുടെ അവകാശത്തെ പോലും ഹനിച്ച് ഈ മേഖല പൂർണ്ണമായും കാവിവത്ക്കരിക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്.
പ്രതിഷേധം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡൻ്റ് എൽ ജി ലിജീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം ദിപു പ്രേമനാഥ്, ജില്ലാ ജോയ്ൻ്റ് സെക്രട്ടറി ടി അതുൽ, അമിത പ്രദീപ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ടി കെ സുമേഷ് സ്വാഗതവും, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ ഷാജി നന്ദിയും പറഞ്ഞു.

Reporter
the authorReporter

Leave a Reply