HealthLatest

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

Nano News

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും പോഷകങ്ങള്‍ ലഭിക്കാനും സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

ഫാറ്റും കാര്‍ബോഹൈട്രേറ്റും കലോറിയും കുറഞ്ഞ, ഫൈബര്‍ അടങ്ങിയതുമായ പാവയ്ക്കാ ജ്യൂസ് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

2. ഉലുവ വെള്ളം

നാരുകള്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം കുടിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

3. ചെമ്പരത്തി ചായ

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാള അടങ്ങിയ ചെമ്പരത്തി ചായ കുടിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

4. നെല്ലിക്കാ ജ്യൂസ്

ഫൈബറും വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

5. വെള്ളരിക്ക ജ്യൂസ്

ഫൈബറും വെള്ളവും അടങ്ങിയതും കലോറി കുറഞ്ഞതുമായ വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

6. തക്കാളി ജ്യൂസ്

കലോറിയും ഗ്ലൈസെമിക് സൂചികയും കുറഞ്ഞ തക്കാളി ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

7. ക്യാരറ്റ് ജ്യൂസ്

വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

CREDIT:asianetnews.com


Reporter
the authorReporter

Leave a Reply

error: Content is protected !!